ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ

കൂട്ടുകാരെ കുട്ടികളെ !
പറയാം ഞാനൊരു ചെറുകാര്യം
ഓർക്കുക നിങ്ങളിതെപ്പോഴും.
വീട്ടിലിരിക്കും നേരത്ത്
കൈയും മുഖവും എപ്പോഴും
ശുചിയായിട്ട്‌കഴുകേണം;
ഭക്ഷണ സാധന മൊക്കെയും
പാഴാക്കാതെ കഴിക്കേണം.
വീടും പരിസരമൊക്കെയും
ശുചിത്വമോടെ കാക്കേണം.
നമ്മുടെ നാടിൻ നന്മയ്കായി
അകന്നിരിക്കാം ഇനി അല്പം.
കൊറോണയെന്നൊരു വിപത്തിനെ
തുരത്തണം നാമൊന്നായ്
തകരുകയില്ല തളരുകയില്ല
അതിജീവിക്കും ഇത് നമ്മൾ

ശ്രേയ സുനിൽകുമാർ
3 C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനുർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത