പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണ മാമൻ
കൊറോണ മാമൻ
വാർഷിക പരീക്ഷയെക്കാൾ ചൂട് ആയിരുന്നു അന്ന് രാത്രി ..എന്നിട്ടും ഞാൻ കുറെ നേരം പഠിച്ചു പിറ്റേന്നുള്ള പരീക്ഷക്കു എല്ലാ തയ്യാറെടുപ്പും കഴിഞ്ഞു കിടന്നപ്പോൾ വളരെ വൈകിയിരുന്നു ..അത് കൊണ്ടായിരിക്കും പ്രഭാതത്തിലെ സുഖം ഉള്ള തണുപ്പിൽ എട്ട് മണി വരെ മൂടിപ്പുതച്ചു ഉറങ്ങിപ്പോയി .അതിനിടയിൽ എന്റെ കുഞ്ഞനുജത്തി കുറുമ്പ്കാരി നേരത്തെ ഉണർന്നു അച്ഛന്റെ കൈയിൽ നിന്നും സമ്മാനത്തുക മേടിച്ചു കുടുക്കയിൽ നിക്ഷേപിച്ചിരുന്നു .രാവിലെ ആറ് മണിക്ക് ഞങ്ങളെ ഉണർത്താൻ വേണ്ടി അച്ഛൻ കണ്ടെത്തിയ സൂത്രം ആയിരുന്നു ..ആദ്യം ഉണരുന്ന ആൾക്കുള്ള സമ്മാനത്തുക അത് ഞങ്ങൾ കുടുക്കയിൽ കൂട്ടി ഇടും ജന്മദിനത്തിന്റെ അന്ന് കുടുക്ക പൊട്ടിച്ചു കൂട്ടുകാർക്ക് , നല്ല മധുരം ഉള്ള മിഠായികൾ വാങ്ങി കൊടുക്കും അന്നത്തെ സമ്മാനം തട്ടി എടുത്തതിന്റെ തുള്ളിച്ചാട്ടവും ആയി മുന്നിൽ നിൽക്കുന്ന കുറുമ്പ് കാരിയുടെ മുഖത്ത് അച്ഛൻ വാങ്ങി കൊണ്ടു വന്ന മാസ്ക് കെട്ടി ഇരിക്കുന്നു പെട്ടെന്ന് ഞാൻ എഴുന്നേറ്റു കാരണം തിരക്കി ലോകത്തു ഒക്കെ പടർന്നു പിടിച്ച കൊറോണ എന്ന കൊലയാളി വൈറസ് നമ്മുടെ നാട്ടിലും വന്നെത്തിയി രിക്കുകയാണ് ..അത് കൊണ്ടു നടന്നു വന്ന പരീക്ഷ എല്ലാം ഉപേക്ഷിച്ചു സ്കൂൾ അടയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നു .ഇനി അടുത്ത വർഷം മാത്രമേ സ്കൂളിൽ പോകാൻ പറ്റുകയുള്ളു ..എനിക്ക് വല്ലാത്ത വിഷമം തോന്നി കൂട്ടുകാരെ കാണാനും കളിക്കാനും ഇനിയും എത്രനാൾ നമ്മൾ കാത്ത് ഇരിക്കണം കോറോണയോടു എനിക്ക് ദേഷ്യം തോന്നി ..ഇനി മുതൽ മുഖത്ത് മാസ്ക് കെട്ടി ഇരിക്കണം എന്ന സർക്കാർ നിർദ്ദേശവും വന്നിരിക്കുന്നു ....അച്ഛൻ എന്റെ മുഖത്ത് കെട്ടി തന്ന മാസ്ക് ഞാൻ അഴിച്ചു മുറ്റത്തെ ചെമ്പരത്തിയുടെ തുഞ്ചത്ത് കെട്ടി ഇട്ടു അത് പട്ടംപോലെ കാറ്റിൽ ആടികളിക്കുന്നതു കാണാൻ നല്ല രസം ആണ് ..പക്ഷെ പെട്ടെന്നാണ് വീട്ടിനു മുൻപിൽ ഉള്ള റോഡിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നതു് അത് വഴി നടന്നുപോകുകയായിരുന്ന ആദിയുടെ അച്ഛനെ പോലീസ് കാർ ചൂരൽ കൊണ്ടു കുറെ അടിച്ചു ..മുഖത്ത് മാസ്ക് കെട്ടാതെ പുറത്തു ഇറങ്ങിയതിനു ആണെന്ന് 'അമ്മ പറഞ്ഞു ..എനിക്കും വല്ലാത്ത പേടി തോന്നി ഉടൻ തന്നെ ചെമ്പരത്തിയിൽ കയറി ഞാൻ എന്റെ മാസ്ക് അഴിച്ചെടുത്തു മുഖത്ത് കെട്ടി അതിനും കുറുമ്പുകാരി എന്നെ കളിയാക്കി ചിരിച്ചു ..ഇതിനു ഇടയിൽ ആദിയുടെ അച്ഛൻ ഓടി രക്ഷപ്പട്ടിരുന്നു ..ഞങ്ങൾ രണ്ടു പേരും മാസ്ക് കെട്ടി ഇരുന്നത് കൊണ്ടായിരിക്കും പോലീസ് മാമൻ ടാറ്റ തന്നിട്ട് പോയത് ..പക്ഷെ രണ്ടു് ആഴ്ച കഴിഞ്ഞപ്പോൾ ആണ് ശ്വാസതടസം ഉണ്ടാകുന്ന ആ വൈറസ് അത്രത്തോളം ക്രൂരമാണെന്ന് തിരിച്ച റിഞ്ഞത് പതിനായിരക്കണക്കിന് ആളുകളും കുട്ടികളും ശ്വാസം മുട്ടി മരിച്ചിരിക്കുന്നു. ആദിയുടെ അച്ഛനും കൊറോണ രോഗം വന്നു ആരോഗ്യവകുപ്പും പഞ്ചായത്തുകാരും ഫയർ ഫോഴ്സ് കാരും ചേർന്ന് നമ്മുടെ പ്രദേശം അകെ മരുന്ന് അടിച്ചു ശുദ്ധികരിച്ചു ..ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ എല്ലാസാധനകളും വീട്ടിൽ കൊണ്ടെത്തിച്ചു ....വന്നവർ വീടിനുള്ളിലും മാസ്ക് നിർബന്ധം ആണെന്ന് പറഞ്ഞു.വെള്ളവും സോപ്പും ഉപയോഗിച്ചു ഇടയ്ക്കിടക്ക് കൈ കഴുകണം എന്നും സാനിറ്റൈസർ ഉപഗോഗിക്കണം ..ചൂട് വെള്ളം ഇടയ്ക്കിടക്ക് കുടിക്കണം എന്നും ..എല്ലാം ഞങൾ അനുസരിച്ചു ....പക്ഷെ രണ്ട് ദിവസം കഴിഞ്ഞു ആദിയുടെ അച്ഛൻ മരിച്ചു .ശരീരം ആരെയും കാണിച്ചില്ല ..ആദിയുടെ വീട്ടിൽ ഉള്ളവരുടെ നിലവിളി കേട്ടെങ്കിലും ..ആരും ആ വീട്ടീലേക്ക് പോയില്ല ..ഭീകരം ആയ രോഗത്തെ നമ്മൾക്ക് അകറ്റി നിർത്തണം .നമ്മുടെ രാജ്യത്തു അത് വേണ്ട ......ഞങളുടെ മാമൻ മാരെയും കൂട്ടുകാരെയും ഞങ്ങൾക്കു എന്നും കാണണം ......അത് കൊണ്ടു സർക്കാർ പറയുന്ന എല്ലാ നിർദ്ദശങ്ങളും തീർച്ചയായും ഞങ്ങൾ അനുസരിക്കും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ