സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ആഗോളതാപനവും ഭൂമിയും
ആഗോളതാപനവും ഭൂമിയും
ആഗോളതാപനം ഇന്ന് ഭൂമി നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പരിസ്ഥിതി, ഭൂമി പറയുമ്പോൾ ആഗോളതാപനം മനസിലേക്ക് വരുന്നു എങ്കിൽ അതിനു കാരണക്കാർ ന മ്മൾ മനുഷ്യർ മാത്രമാണ്. വനനശീകരണവും ഓസോൺ വാതകങ്ങളുടെ ബഹിർഗമനവും അതിൽ ചിലത് മാത്രം. പുരാതന കാലഘട്ടം മുതൽക്കേ തന്നെ മനുഷ്യൻ തന്റെ അഭിവൃദ്ധിക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്. കാർഷികാവശ്യങ്ങൾക്കായി കാടുകൾ അഗ്നിക്കിരയാക്കുന്നത് ഇന്ന് തുടർന്ന് പോരുന്നതാണല്ലോ. എന്നാൽ ഇന്ന് വനനശീകരണം കാർഷികാവശ്യത്തിലുപരി സാമ്പത്തിക നേട്ടത്തിനും വ്യാവസായ ആവശ്യങ്ങൾക്ക് വേണ്ടിയും കൂടി ആയി മാറിയിരിക്കുന്നു. ആഗോളതാപനം മൂലം ഭൂമിയും ജീവജാലങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പത്രമാധ്യമങ്ങളിലൂടെ നാം സ്ഥിരം കണ്ടും കേട്ടും കൊണ്ടിരിക്കുന്നതാണ്. അതിനു കാരണം ഇന്ന് മാനവരാശി കൂടുതൽ പ്രശ്നങ്ങൾ ആഗോളതാപനം മൂലം അഭിമുഖീകരിക്കേണ്ടി വന്നതുകൊണ്ടാണ്. മാലിദ്വീപ് കടലിനടിയിലും നേപ്പാൾ എവറസ്റ്റിലും സംഘടിപ്പിച്ച ആഗോളതാപനത്തിനെതിരായുള്ള സമ്മേളനങ്ങൾ ഇതിനു ദൃഷ്ടാന്തങ്ങളാണ്. ധ്രുവങ്ങളിൽ മഞ്ഞുരുകുന്നതും ഭൂമിയിൽ ചൂട് കൂടുന്നതും ജലനിരപ്പുയരുന്നതും ആഗോളതാപനത്തിന്റെ സദൃശ്യമായ പരിണിതഫലങ്ങൾ മാത്രമാണ്. എന്നാൽ നമുക്ക് ദൃശ്യമല്ലാത്ത ഒട്ടേറെ മാറ്റങ്ങൾ ഭൂമിയിലും ജീവജാലങ്ങളിലും ആഗോളതാപനം കാരണം വന്നിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ബാക്കിപത്രങ്ങളാണ് ആഗോളതാപനവും പരിസ്ഥിതി നാശവും. വ്യാവസായിക വിപ്ലവത്തിന്റെ ഉദയത്തോടെ വ്യാപക പരിസ്ഥിതിനാശത്തിനു നാന്ദി കുറിക്കപ്പെട്ടു. കാർബൺ ഡൈഓക്സൈഡ് പോലുള്ള വാതകങ്ങൾ ഓസോൺ എന്ന ഭൂമിയുടെ പുതപ്പിനെ കീറി മുറിച്ചപ്പോൾ ആഗോളതാപനത്തിന്റെ തോത് ഗണ്യമായി ഉയരുകയുണ്ടായി. ഭൂമിയുടെ കാലാവസ്ഥയെയും ആവാസവ്യസ്ഥയെയും വളരെയധികം സ്വാധീനിക്കുന്നതാണ് ധ്രുവഹിമപാളികൾ. സമുദ്രജലപ്രവാഹങ്ങൾ മുതൽ ഭൂഖണ്ഡങ്ങളുടെ താപനില വരെ നിയന്ത്രിക്കുന്നവയാണ് അവ. ധ്രുവഹിമപാളികൾ അതിവേഗം ഉരുകികൊണ്ടിരിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മഞ്ഞുരുകുന്നതു മൂലം ഭക്ഷണം കിട്ടാനാവാതെ ധ്രുവക്കരടികൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിച്ചു വിശപ്പടക്കുന്ന കാഴ്ചകൾ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. എന്നാൽ പല രാഷ്ട്രങ്ങളും ആഗോളതാപനത്തെ പ്രതിരോധിക്കാതെ, പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാതെ നിഷ്ക്രിയത്വം പ്രദർശിപ്പിക്കുന്നത് ആഗോളതാപനത്തിനെതിരെ പ്രവർത്തിക്കുന്ന ജനതകൾക്കുകൂടി വെല്ലുവിളി ഉയർത്തുന്നു. ചില രാജ്യങ്ങൾ ആർട്ടിക്ക് മഞ്ഞുരുകിത്തീർന്നാൽ പുതിയ ഒരു കപ്പൽ ചാൽ തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലുമാണ്. ആഗോളതാപനവും ഓസോൺ നാശനവും തടയാൻ മോൺട്രിയോൾ ഉടമ്പടി, സ്റ്റോക്ക്ഹോം കോണ്ഫറന്സും ഒക്കെ ഉണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങൾ അതിലെ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. ഈയൊരവസ്ഥയിൽ രാജ്യങ്ങൾ കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറയ്ക്കാൻ പ്രതികജ്ഞാബദ്ധരാണ്. ആഗോളതാപനത്തിനെ പ്രതിരോധിക്കാൻ വൈകിയ ഈ സാഹചര്യത്തിൽ സമൂഹം മുന്നിട്ടിറങ്ങിയാൽ മാത്രമേ ശോഭനമായ ഒരു ഭാവിയും ഭൂമിയും നമുക്ക് കരഗതമാകുകയുള്ളു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം