പഞ്ചായത്ത്.യു.പി.എസ് കോട്ടൂർ/അക്ഷരവൃക്ഷം/*ഭൂമിമാതാവിൻറെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിമാതാവിൻറെ നൊമ്പരം

 നന്മയാം ഭൂമിയെ ക്രൂരമായി ,
 കൊല്ലുന്ന മാനുഷാ നീയറിയുന്നുവോ ,
നിന്റെ ചെയ്തിയാം ഫലമായി ക്രൂരമാം വിധിയായി,
  മഹാമാരിയായ് വന്നൊരു വിപത്തിനെ,
 ശാസ്ത്രമതിനോമന പേരിട്ടു,
  കോവിഡ്19 നും ,കൊറോണയെന്നും ,
 ഭൂമിമാതാവിന്റെ നൊമ്പരം മാറ്റുവാൻ കഴിയുമോ മാനുഷാ;
നിൻ കർമ്മങ്ങൾക്ക്.
 ജീവിതം ജീവിച്ചു കൊതിതീരും മുമ്പേ;
 മറയുന്നു മായുന്നു നെഞ്ചിടിപ്പോടെ ,
 ദൈവകരങ്ങളായ് സ്പർശമായ് ;
സാന്നിധ്യമായ്മാറുന്ന ഡോക്ടർക്ക് പോലും കഴിയുന്നില്ല ,
ശാസ്ത്രവും തോൽക്കുന്നു,
സമ്പത്തും തോൽക്കുന്നു,
 ഈശ്വരശക്തിയും ഇടറിടുന്നു ,
എങ്കിലും മാനുഷാ നീ അറിഞ്ഞീടുക
 സത്യവും നീതിയും മുറുകെപിടിക്കുക,
 മാപ്പ് പറയുക പ്രാർത്ഥനയോടെ നീ:-
 ഇരകളായിമാറി ജീവൻ പൊലിഞ്ഞ വർക്കായ്…...
 

ശിവാനി പ്രസാദ്
6 B ഗവൺമെൻറ് യുപിഎസ് കോട്ടൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത