ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം

പ്രകൃതിയാം അമ്മതൻ കണ്ണീരുകടലായി
അവളലമുറായിട്ടു വിളിച്ചു
എവിടെ എന് പച്ചപ്പുതപ്പ്?
എവിടെയെന് നീലമലകൾ
മുഷികൻ കരണ്ടു തിന്നുവോ !
അന്ധകാരത്തിൻ ഓടി ഒളിച്ചുവോ !

 മനുഷ്യാ, ഇന്നു ഞാനറിയുന്നു
നീയാണോ അധോലകനായകൻ !
എന്നുമെൻ മസ്തിഷ്ക്കത്തിൽ നീ
എറിയുന്നു വികാസം തൻ ക്രൂരമ്പുകൾ
എന്നുമെൻ ജീവരക്തത്തിൽ നീ
കലർത്തുന്നു വിഷമാലിന്യങ്ങൾ

എൻ നീലമലകൾ പൊട്ടിച്ചെറിഞ്ഞു നീ
എൻ പച്ചപ്പട്ടു കരണ്ടു തിന്നിടുന്നു നീ
പെറ്റമ്മ തൻ നൊമ്പരം കാണാതെ
നീയാണോ സൃഷ്ട്ടിയുടെ മകുടം
ഇനിയെത്ര കാലമെന്നറിയില്ല, ഒന്നറിയാം
നീ വിതയ്ക്കുന്നത് നിൻ നാശം..
 

Bismitha B L
5 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത