എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ വിദ്യാ രംഗം  പ്രവർത്തനങ്ങൾ ആരംഭിക്കുന്നു . വായന വാരവുമായി ബന്ധപെട്ടു വായന ശാലകൾ സന്ദർശിക്കുന്നു . അങ്ങനെ പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നു ക്ലാസ് തലത്തിൽ വായന മത്സരം , പുസ്തക നിരൂപണ മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തിവരുന്നു . വായന  ദിനത്തോട് അനുബന്ധിച്ചു പുസ്തക കൂട്ടായ്മ എന്ന പരിപാടി ആവിഷ്കരിച്ചു ചെറിയ തുകകൾ കുട്ടികളിൽ നിന്ന് സ്വീകരിച്ചു പുസ്തകങ്ങൾ വാങ്ങി പരസ്പരം കൈ മാറി വായിക്കുന്നു .