ചൈനയിൽ നീ ജനിച്ചു
ലോകം മൊത്തം പടർന്നു
പാവപ്പെട്ട മനുഷ്യനെ
കൊന്ന് തിന്ന് ചിരിച്ചു
മരണത്തിൻ ഭീതിയാലെ
ലോകം നിന്നു വിറച്ചു
ഭൂമിയുടെ പ്രവർത്തനം
ആകെ മൊത്തം നിലച്ചു
ഭൂമിയിലെ മാലാഖമാർ
മുന്നിൽ വന്നു യാചിച്ചു
പുറത്തിറങ്ങാതെ ജനം
വീട്ടിൽ ഓടി ഒളിച്ചു
കേരളത്തിൽ പൊതുജനം
പൊരുതാനായി ഉറച്ചു
നിപയെ നേരിട്ട വീതം
മുന്നിൽ നിന്നു നയിച്ചു
ആൾ ദൈവങ്ങൾ മാളങ്ങളിൽ ആദ്യം ഓടി ഒളിച്ചു.
ആചാരങ്ങൾ
ലംഘക്കുവാൻ നമ്മൾ ഏറെ പഠിച്ചു
ആചാരങ്ങൾ ലംഘക്കുവാൻ നമ്മൾ ഇന്ന് പഠിച്ചു.
Laibathul Ansar