ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും രോഗപ്രതിരോധവും

നാമെല്ലാവരും ശുചിത്വമുള്ളവരായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃത്തി എന്നത് നാമെല്ലാവരും സ്വയം അവകാശപ്പെടുന്ന ഒന്നാണ്. നാമെല്ലാവരും വൃത്തിയായിരിക്കുന്നവരുമാണ് ഈ കോവിഡ് കാലമാണ് വ്യക്തി ശുചിത്വം കൂടുതൽ നാം മനസിലാക്കുന്നത്. കൈകൾ ശുചിയാക്കുന്നതിലും വൃത്തിയായിട്ടിരിക്കാനും നാം ഒരു പാട് ശ്രദ്ധിക്കുന്നുണ്ട്. വ്യക്തിയിൽ നിന്നും പരിസരത്തേക്കും അവിടെ നിന്നും സമൂഹത്തിലേക്കും വ്യാപിക്കുമ്പോൾ നാമറിയാതെ സ്വയം രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു.വ്യക്തിശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും.ഈ കോവിഡ് കാലം നാമെല്ലാവരും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, എന്നിവ നന്നായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്. കൈകൾ നന്നായി സോപ്പിട്ട് കഴുകുകയും, ജലദോഷമോ മറ്റ് പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ മുൻകരുതലുകൾ എടുക്കുകയും ചെയ്യുമ്പോൾത്തന്നെ രോഗവ്യാപിക്കുന്നത് കുറയും. കോ വിഡ് എന്ന മഹാതേ ഗത്തെ ഭയന്നാണ് നാമെല്ലാവരും വ്യക്തി ശുചിത്വ പാലിക്കുകയും അതിതാ കൂടുതൽ ശ്രദ്ധ കൂടുതൽ കൊടുക്കുകയും ചെയ്തത്.എന്നാൽ നാമറിയാതെ മറ്റ് പല പല രോഗങ്ങളേയും പ്രതിരോധിക്കാൻ നമുക്ക് സാധിച്ചു. പോഷകാഹാരം കഴിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുമ്പോൾത്തന്നെ രോഗ പ്രതിരോധശേഷി വർദ്ധിക്കും. പോഷകസമൃദ്ധമായ ഭക്ഷണം എന്നാൽ വില കൂടിയ ഭക്ഷണം എന്നല്ല. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, മുരിങ്ങയില, ചീര, മരച്ചീനി എന്നിങ്ങനെ ധാരാളം ഭക്ഷണ സാധനങ്ങൾ ഉണ്ട്.ഇതിന്റെയൊക്കെ ഗുണം നാം ഇക്കാലത്ത് തിരിച്ചറിഞ്ഞു എന്നതും ഒരു സത്യമാണ്. രോഗം ഇല്ലാത്ത അവസ്ഥയാണ് ' ആരോഗ്യം' എന്ന് നമുക്കെല്ലാം അറിയാം. വ്യക്തി ശുചിത്വവും അതിലൂടെ പരിസര ശുചിത്വവും അങ്ങനെ രോഗ പ്രതിരോധശേഷിയും നമുക്ക് ഓരോരത്തർക്കും ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിങ്ങളുടെ കൂട്ടുകാരി

ഇസ്സത്ത്ഫർസാന .എസ്സ്
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം