ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എന്റെ അവധിക്കാലം
കൊറോണക്കാലത്തെ എന്റെ അവധിക്കാലം
ഹായ് കൂട്ടുകാരെ, ഈ അവധിക്കാലം അടിച്ചു പൊളിക്കാൻ കഴിയാത്ത വിഷമത്തിൽ ആയിരിക്കും അല്ലെ? എനിക്കും പുറത്തു പോകാൻ കഴിയാത്തതിൽ വളരെ വിഷമം ഉണ്ട്. പക്ഷെ എനിക്ക് വീട്ടിൽ ഇരുന്ന് ബോറടിക്കാതെ ഇരിക്കാൻ പല വഴികളും കണ്ടെത്തി. പുസ്തകങ്ങൾ വായിക്കും, കാരംസും ലുഡോയും പോലെ വീടിന് അകത്ത് ഇരുന്ന് കളിക്കാവുന്ന കളികൾ കളിക്കും, പിന്നെ കാർട്ടൂൺ കാണും, വീഡിയോ ഗെയിം കളിക്കും,... ഇങ്ങനെ പോകുന്നു എന്റെ അവധിക്കാലം. പല്ലാങ്കുഴി പോലുള്ള പഴയ കളികൾ പരിചയപ്പെടാനും ഈ അവധിക്കാലം എന്നെ സഹായിച്ചു. എന്റെ അച്ഛനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിഞ്ഞു എന്നതാണ് ഈ അവധിക്കാലത്തു എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം. കോവിഡ് - 19 എന്ന മഹാമാരിയെ ഈ ലോകത്ത് നിന്ന് തുടച്ചു നീക്കാനായി പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി നമുക്കും 'ബ്രേക്ക് ദി ചെയിൻ'ൽ പങ്കെടുത്തു ഈ അവധിക്കാലം വീടിനുള്ളിൽ ഇരുന്ന് ആസ്വദിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ