ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും കരുതലും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും കരുതലും

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് എല്ലാവർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം നടത്തുന്നത്.സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിന് അടിസ്ഥാനമായി നിലനിൽക്കുന്ന പശ്ചാത്തലമാണ് പരിസ്ഥിതി.പക്ഷേ സ്വാർത്ഥത കൊണ്ടും നാളെയെ കുറിച്ചുള്ള ചിന്ത തെല്ലും ഇല്ലാത്തതിനാലും പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് മേൽ നമ്മളെപ്പോഴും പരിധിയില്ലാത്ത ദ്രോഹം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, താപനില വർദ്ധന, സുനാമികൾ തുടങ്ങിയവ മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ മരങ്ങൾ നട്ടുവളർത്തി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയായി മാറേണ്ടതുണ്ട്.

വായുവും ജലവും എല്ലാം ഇത്തരത്തിൽ ശുദ്ധത യോടെ കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയണം.നമ്മുടെ നാട്ടിൽ വായു മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെങ്കിൽ ആ വിവരം മലിനീകരണ ബോർഡിൽ അറിയിച്ചു അതിനെതിരെ സത്വര നടപടികൾ സ്വീകരിക്കണം.വാഹനങ്ങളിൽ പുക പരിശോധന കർശനമാക്കാൻ ഉള്ള നിർദ്ദേശങ്ങൾ നൽകണം, ജലസ്രോതസ്സ് ശുദ്ധത യോടെ സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തണം, നമ്മുടെ ജലസ്രോതസ്സുകളിൽ കളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർദ്ധിക്കുന്നു എന്ന തിരിച്ചറിവ് ഭയം ഉണർത്തുന്നതാണ് അതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം.പ്രകൃതി സംരക്ഷിക്കാനുള്ള ബാധ്യത വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാം നേടിയെടുക്കണം. ആരോഗ്യമുള്ള ശീലങ്ങൾ അതിനു വേണ്ടി നാം അഭ്യസിക്കണം. പരിസ്ഥിതി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സ്വാർത്ഥ ചിന്താഗതിക്കാരെ ബോധ്യം നൽകി തിരുത്തലുകൾ വരുത്താൻ നമുക്ക് ആവണം. പ്രകൃതിക്ക് ഏറ്റവും ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉല്പന്നങ്ങളും പരമാവധി കുറയ്ക്കാൻ നാം ശ്രദ്ധിക്കണം. സാധനങ്ങൾ വാങ്ങുവാൻ കടകളിൽ ചെല്ലുമ്പോൾ തുണി കൊണ്ടോ ചണം കൊണ്ട് ഉണ്ടാക്കിയ ക്യാരിബാഗുകൾ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമാക്കി മാറ്റണം.

വിദ്യാലയങ്ങളുടെ അനുബന്ധിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവർത്തനം വിപുലം ആക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രായോഗിക പരിശീലനം ഈ ക്ലബ്ബുകളിൽ പ്രദാനം ചെയ്യണം.പ്ലാസ്റ്റിക് രഹിത വിദ്യാലയമായി വിദ്യാലയങ്ങളെ മാറ്റുവാൻ ശ്രമങ്ങൾ തുടങ്ങണം. ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിന് പാഠങ്ങൾ ചെറുപ്രായം മുതൽ അഭ്യസിച്ചു വളരുന്ന വരെയെ ഉത്തമ പൗരന്മാർ എന്ന് ലോകം വാഴ്ത്തു. അവർ നാളെയുടെ സംരക്ഷകരും ചരിത്ര സൃഷ്ടാക്കളും ആയി മാറും. പ്രകൃതി അമ്മയാണ് എന്ന ആത്മാർത്ഥമായ തിരിച്ചറിവ് കൂടുതൽ ആർജവത്തോടെ പെരുമാറാൻ പ്രചോദനമാകും.

ഭവ്യ സുരേഷ്
10 A ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം