സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരുത്തിയ മാറ്റങ്ങൾ      


കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
അന്തിക്കു മന്തി അടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണ‍‍ഞ്ഞീടുന്നു
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
മട്ടത്തിൽ വെട്ടിയൊതുക്കാൻ മുടി
വെട്ടുക്കാരാരുമീ നാട്ടിലില്ല
കൂട്ടുക്കാരന്യോന്യം വെട്ടീടുന്നു
മൊട്ടതലകൾ നിറഞ്ഞീടുന്നു
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി
തീറ്റക്കു വല്ലതും കൊയ്തീടുന്നു
മക്കളെ പോറ്റുന്ന പാട് അറിഞ്ഞു
ചക്കകുരുവിൻ രുചി അറിഞ്ഞു
ചിക്കനും മട്ടനും പോത്തുമില്ലാ
നാളുകളങ്ങനെ നീങ്ങീടുന്നു
മുഷ്ടിചുരുട്ടിയ യൗവ്വനങ്ങൾ
കത്തിക്കയറിയ ഭാഷണങ്ങൾ
ശബ്ദകോലാഹലഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
തമ്മിലടിയും കലഹം ഇല്ല
വണ്ടിയിടിച്ച് മരണമില്ല
തെണ്ടി നടന്നൊരു ഭിക്ഷക്കാരും
പോയതെങ്ങാണെന്നറിയുകയുമില്ല
മട്ടത്തിൽ കയ്യുകൾ സോപ്പിടേണം
കൂട്ടത്തിൽ കെട്ട്യോളും സോപ്പിടേണം
വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്തു കഴിഞ്ഞീടേണം

അസ്ലിയ നവാസ്
9 A സെന്റ് ജോൺസ് എച്ച് എസ്,പുളിന്താനം
മൂവാറ്റുപ്പുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത