ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ പൊഴിയുന്ന ഇലകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ പൊഴിയുന്ന ഇലകൾ
                മറ്റേത് ഗ്രഹങ്ങളേക്കാളും ഭൂമി മനോഹരമാണ്. അതിന് കാരണം പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളുമാണ്. പ്രകൃതിയിൽ ധാരാളം വിദവങ്ങളുണ്ട്.വായു ജലം എന്നിവ മുതൽ ദൂമിയിൽ നിന്ന് ഖനനം ചെയ്യുന്ന സ്വർണം വരെ . ഇതെല്ലാം കൊണ്ടും ഭൂമി അതി മനോഹരമാണ്. ഇപ്പോൾ ഭൂമി മനുഷ്യർ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പണത്തിന് വേണ്ടി മനുഷ്യൻ പ്രകൃതി നശിപ്പിച്ച് കൊണ്ടിരിക്കുക യാണ്. മരങ്ങൾ വെട്ടിമുറിച്ച് വന സമ്പത്തും , നദിയിലേക്ക് മാലിന്യങ്ങൾ തള്ളി ജലസമ്പത്തും , അന്തരീക്ഷ മലീനീകരണം വഴി വായു സമ്പത്തും,  വൈദ്യുതി പാഴാക്കി ഊർജ്ജ സമ്പത്തും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

മാംസത്തിന് വേണ്ടി ഡോഡോ പക്ഷിയെയും അറോച് കന്നുകാലി വർഗത്തേയും സാൽമൺ മത്സ്യത്തേയും ഈ ഭൂമുഖത്ത് നിന്ന് നാം ഇല്ലാതാക്കി . പണത്തിന് വേണ്ടി ഖനനം ചെയ്‍ത് നൗറു എന്ന ദ്വീപിൽ ഉണ്ടായിയിരുന്ന ഫോസ്‍ഫേറ്റ് ഇല്ലാതാക്കി. പണ്ട് സമ്പന്ന രാജ്യമായ ദ്വീപ് ഇപ്പോൾ വെറും തരിശ് ഭൂമി. പ്രകൃതിയുടെ നിലനിൽപ് അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും അവസാനിപ്പിക്കുക.

മുഹമ്മദ് അബിഷിർ
6B ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം