ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഞാനാണ് കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനാണ് കൊറോണ വൈറസ്

മന‌ുഷ്യരെ വേട്ടയാടി നശിപ്പിക്ക‌ുന്ന എന്റെ പേരാണ് കൊറോണ വൈറസ്. എനിക്ക് ഒര‌ു ഓമന പേര‌ുമ‌ുണ്ട്. എന്റെ ഐഡി കാർഡിലാണ് ആ പേര് . അത് അല്‌പം ദൈർഘ്യമ‌ുള്ളതാണ്. അതിനാൽ തന്നെ ആര‌ും ആ പേര് അങ്ങനെ ഉപയോഗിക്കാറില്ല. എങ്കില‌ും നിങ്ങൾക്ക് വേണ്ടി ഞാനത് പറയാം. 'കൊറോണ വൈറസ് ഡിസീസ് -2019.' പിന്നെ കൊവിഡ് - 19 എന്ന‌ും പറയ‌ും. എനിക്ക് സ്‌നോ മേനിനെ വളരെ ഇഷ്‌ടമാണ് . കാരണം എനിക്ക‌ും അതിനെ പോലെ തണ‌ുപ്പിനെ അതിജീവിക്കാൻ കഴ‌ിയ‌ും.

ഇപ്പോൾ ദാ , എല്ലാവര‌ും എന്നെ വള‌രെ ഭീതിയോടെയാണ് കാണ‌ുന്നത്. ആദ്യമൊക്കെ എല്ലാവര‌ും എന്നെ നിസ്സാരനെന്നാണ് കണക്കാക്കിയിര‌ുന്നത്. പക്ഷേ നിമിഷ നേരം കൊണ്ട് ഞാൻ എല്ലാ രാജ്യങ്ങളില‌ും എത്തിച്ചേർന്ന‌ു. അങ്ങനെ ഞാൻ ലോകം മ‌ുഴ‌ുവന‌ും അറിയപ്പെടാൻ ത‌ുടങ്ങി. എന്നെ ക‌ുറിച്ച‌ുള്ള വാർത്തകൾ എല്ലാ മ‌ന‌ുഷ്യരേയ‌ും ഭീതിയിലാഴ്‌ത്തി. ഞാൻ കാരണം ലോകരാജ്യങ്ങളിലൊക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച‌ു. എന്റെ മ‌ുന്നിൽ വര‌ുന്നവരെല്ലാം എനിക്ക് ഇരയാണ്. എന്റെ ഇരയായി കഴിഞ്ഞാൽ അയാളായിരിക്ക‌ും എന്നെ മറ്റ‌ുള്ളവരിലേക്ക് പടർത്ത‌ുന്നത്.

ഒര‌ു കാര്യം നിങ്ങൾക്കറിയാമോ ? എനിക്ക് സോപ്പ് വെള്ളത്തിനേയ‌ും സാനിട്ടറൈസറിനേയ‌ുമൊക്കെ വളരെ പേടിയാണ്. അവയെ അതിജീവിക്കാൻ എനിക്ക് കഴിയില്ല. സോപ്പ് വെള്ളമോ സാനിട്ടറൈസറോ എന്റെ പ‌‌ുറത്തേക്ക് വീണാൽ പിന്നെ എനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല. അതോടെ എന്റെ മരണം സംഭവിക്ക‌ും. അത‌ു പോലെ ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ‌്ക്ക‌ുമ്പോഴ‌ും നിങ്ങൾ മാസ്ക്ക് ഉപയോഗിച്ച് വായ‌ും മ‌ൂക്ക‌ും മറയ്‌ക്ക‌ുകയാണെങ്കില‌ും എനിക്ക് മറ്റൊരാളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ങാ......... ഇതൊക്കെ എന്റെ വിധി......................

ജെനീഫ എസ് ബിന‌ു
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം