നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ഓർമ്മ ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മ ചെപ്പ്

പൂഞ്ചോല ഗ്രാമത്തിലെ പേരുകേട്ട വിദ്യാലയമായിരുന്നു പൂഞ്ചോല ഗവ.എ .എൽ . പി.സ്കൂൾ. എന്നാൽ ആ സ്കൂളിലെ മോശപ്പെട്ട ക്ലാസായിരുന്നു IV. ഡി. പക്ഷെ ആ ക്ലാസിലെ കുട്ടികൾ പരിസ്ഥിതിയെ ഏറെ സ്നേഹിച്ചിരുന്നു. എന്നും ആദ്യം എത്തി ക്ലാസും ചുറ്റുപാടുമൊക്കെ വൃത്തിയാക്കുമായിരുന്നു. അധ്യാപകരാകട്ടെ അവരെ പ്രോത്സാഹിപ്പിച്ചു. ഈ ക്ലാസിനോട് അസൂയ യൂള്ള VI-എയിലെ കുട്ടികൾ എല്ലാവരും ചേർന്ന് ഇവർക്കൊരു പണി കൊടുക്കാൻ തീരുമാനിച്ചു. പിറ്റേ ദിവസം എല്ലാവരും അസംബ്ലിക്കായി പോയി. ഈ സമയം VI-എയിലെ കുറച്ചു കുട്ടികൾ ചപ്പുചവറുകൾ വിതറി IV- ഡി വൃത്തിഹീനമാക്കി. അസംബ്ലി കഴിഞ്ഞെത്തിയ കുട്ടികൾ ഇതു കണ്ട് അന്താളിച്ചു പോയി. അധ്യാപകർ ഇതുകണ്ടാൽ എന്താകും അവസ്ഥ എന്ന് ചിന്തിച്ച് അവർ വേവലാതിപ്പെട്ടു. ഈ സമയത്താണ് അവരുടെ ക്ലാസ് അധ്യാപകൻ എത്തിയത്. ഇതു കണ്ട അധ്യാപകന് ദേഷ്യം വന്നു. അധ്യാപകൻ കുട്ടികളെ ചീത്ത പറഞ്ഞു. ഇതു കണ്ട് ചിരിച്ചിരുന്ന VI-എയിലെ കുട്ടികളെ IV- ഡിയിലെ കുട്ടികൾ കണ്ടു അവർക്ക് കാര്യം പിടികിട്ടി. പിറ്റേന്ന് IV-ഡിയിലെ കുറച്ചു കുട്ടികൾ അസംബ്ലിക്കു പോകാതെ ക്ലാസിൽ ഒളിച്ചു നിന്നു. ചവറു വിതറാൻ കുട്ടികൾ വന്നതും ഒളിച്ചു നിന്നവർ അവരെ പിടികൂടി അസംബ്ലി ഹാളിൽ അധ്യാപകർക്കു മുന്നിൽ എത്തിച്ചു എന്നിട്ടു കാര്യം പറഞ്ഞു. അന്നാകട്ടെ അസംബ്ലിയിൽ ആ ഗ്രാമത്തിലെ പരിസ്ഥിതി പ്രവർത്തകനായ എ.കെ.ബഷീർ സാറും ഉണ്ടായിരുന്നു. സാറിനും കാര്യം പിടികിട്ടി ബഷീർ സാർ ചവറു വിതറിയവർക്ക് നോവലിസ്റ്റ് സി.രാധാകൃഷ്ണന്റെ പരിസ്ഥിതയെ കുറിച്ചുള്ള ലേഖനം വായിക്കാനായി കൊടുത്തു എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു: നാം എല്ലാവരും പരിസ്ഥിതിയെ സ്നേഹിക്കണം. പരിസ്ഥിതിയിൽ നിന്നും നമ്മുക്ക് കുറേയേറെ കാര്യങ്ങൾ പഠിക്കാനുണ്ട് നിങ്ങൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം. പ്രകൃതിയില്ലെങ്കിൽ നാം ഇല്ല. പിന്നെ ഒരു സന്തോഷ വാർത്തയുണ്ട് നമ്മുടെ ഗ്രാമം പരിസ്ഥിതി സംരക്ഷണത്തിനിറങ്ങുകയാണ് അതിന് നിങ്ങൾ ഒപ്പം നിൽക്കില്ലേ?" ഇതു കേട്ട കുട്ടികൾ എല്ലാവരും ഒരുമിച്ചു പറഞ്ഞു നിൽക്കും" അങ്ങനെ ബഷീർ സാറിനൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ചു നിന്നു.

" പ്രകൃതിയെ സ്നേഹിക്കുക;പരിസ്ഥിതിയെ സംരക്ഷിക്കുക "

ശിവാനി പി എസ്
7 A നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം