സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/രാജാവും മന്ത്രിയും

Schoolwiki സംരംഭത്തിൽ നിന്ന്
രാജാവും മന്ത്രിയും

<
ഒരിക്കൽ വീര പുരത്തെ രാജാവായ വീരസിംഹൻ ഒരു വിളംബരം പുറപ്പെടുവിച്ചു "എൻറെ നാട്ടിലെ പ്രജകളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കാൻ ഒരു ആരോഗ്യമന്ത്രിയെ വേണം ആഗ്രഹമുള്ളവർ നാളെ രാവിലെ കൊട്ടാരത്തിൽ എത്തുക" പിറ്റേ ദിവസം രാജാവ് നോക്കിയപ്പോൾ ധാരാളം പേർ അവിടെ എത്തിയിരുന്നു. രാജാവ് അവരോട് പല ചോദ്യങ്ങളും ചോദിച്ചു. ഒന്നിലും രാജാവ് തൃപ്തനായില്ല. ആരെയും കണ്ടെത്തിയില്ല. അങ്ങനെയിരിക്കെ ആ വാർത്ത രാജാവിൻറെ കാതുകളിൽ എത്തി. അങ്ങകലെ കേരളം എന്ന കൊച്ചു നാട്ടിൽ ഒരു ആരോഗ്യമന്ത്രി ഉണ്ടെന്നും നിപ്പയെയും കൊറോണയെയും പിടിച്ചു കെട്ടിയ മന്ത്രിയാണെന്നും ; രാജാവ് ഉടൻ നേരിട്ട് കേരളത്തിലേക്ക് തിരിച്ചു. മന്ത്രിക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകി. എന്നിട്ട് തന്റെ നാട്ടിലേക്ക് മന്ത്രിയെ ക്ഷണിച്ചു. മന്ത്രി പറഞ്ഞു"എനിക്ക് ഇപ്പോൾ ഇവിടം വിട്ടു വരാനാകില്ല. എൻറെ നാട്ടിലെ ജനങ്ങൾ കൊറോണ എന്ന വൈറസിനെ പേടിച്ച് വീട്ടിനുള്ളിൽ ഇരിപ്പാണ്. അവരെ ഈ ഭയത്തിൽ നിന്നും എനിക്ക് മോചിപ്പിക്കണം"മന്ത്രിയുടെ ആത്മാർത്ഥത കണ്ട രാജാവ് എപ്പോഴെങ്കിലും തൻറെ നാട്ടിലേക്ക് വരണം എന്ന് അറിയിച്ചു മടങ്ങി.

ആശിഷ് എസ്
3 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ