സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക മഹാമാരിയായ കൊറോണ
ലോക മഹാ മാരിയായ് കൊറോണ വൈറസ്
കോവിഡ് -19 ലോകചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ചരിത്രസംഭവങ്ങൾ ഉണ്ടാകുന്നത് ചാക്രിയ രീതിയിലാണെന്ന് പരക്കെ അംഗീകരിച്ചിട്ടുള്ളതാണ് പഴയകാല ചരിത്രത്തിലെ നാലു നൂറ്റാണ്ടുകൾ വിശകലനം ചെയ്യുമ്പോൾ ലോകത്ത് ഉണ്ടായിട്ടുള്ള മഹാമാരികൾ ആയ പകർച്ചവ്യാധികൾ 1720 പ്ലേഗും 1820 കോളറയും 1920 സ്പാനിഷ് ഫ്ലുവും 2020 കോവിഡ് -19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് മനുഷ്യരാശിയെ ഉന്മൂലനാശം വരുത്തുവാൻ പര്യാപ്തമായി അതി സങ്കീർണവും ആഗോളതലത്തിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വിനാശകാരിയായ യും ആണെന്ന് നിസ്സംശയം പറയാവുന്നതാണ് 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഉം ഹൃദ്രോഗo, വൃക്കരോഗം, ശ്വാസകോശരോഗം, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ ഉള്ളവരിലും 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിലും കോവിഡ് -19 വൈറസ് മൂർച്ഛിക്കാൻ സാധ്യതയേറെയാണ് അതുകൊണ്ട് എല്ലാവരും പ്രതിരോധശേഷിയുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കേണ്ടതാണ്. രോഗം വരാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഐസൊലേഷൻ വ്യക്തിഗത ക്വാറന്റൈനുമാണ് ഏറ്റവും യുക്തമായ പ്രതിരോധ മാർഗ്ഗം രോഗബാധിതരായ മായുള്ള നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. സാമൂഹിക അകലവും വ്യക്തികൾ തമ്മിലുള്ള അടുത്ത ഇടപെടലും ഒഴിവാക്കുക, പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. കൈയും മുഖവും സോപ്പ്, സാനി ട്ടൈസർ എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ശുദ്ധിയാക്കുക( 20 സെക്കൻഡ്) എന്നിവ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് കോവിഡ് -19 RNA ഉൾക്കൊണ്ട് ഒരു വൈറസാണ്. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതി വേഗം പടർന്ന് വ്യാപിക്കുന്ന തരത്തിലുള്ള വൈറസ് ആണെന്നാണ് ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളത്. മനുഷ്യന്റെ ശ്വാസകോശത്തെ ബാധിക്കുന്ന ഇത്തരം വൈറസുകൾ മനുഷ്യജീവനെ അപകടപ്പെടുത്തുന്ന അതി ശക്തവും സൂക്ഷ്മവുമായ വൈറസാണ്. മാത്രവുമല്ല പ്രതിരോധ ശേഷിയുള്ള ഒരുവനിൽ ഇത് ബാധിച്ചാൽ പ്രത്യക്ഷത്തിൽ ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതെ തന്നെ മറ്റൊരാളിലേക്ക് വ്യാപിക്കുവാൻ കഴിയുന്നുവെന്ന് മനുഷ്യരാശിയെയും വൈദ്യശാസ്ത്രത്തെയും അൽഭുത സ്തബ്ദരാ ക്കുകയാണ്. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പടർന്നുപിടിച്ചത്. 76 ദിവസത്തോളം അപൂർവങ്ങളിൽ അപൂർവമായ പ്രത്യാഘാതങ്ങളാണ് ചൈനയിൽ വിതച്ചത്. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ അടക്കം അടച്ചിട്ടു കൊണ്ടാണ് ഈ മഹാമാരിക്കെതിരെ ചൈന പ്രതിരോധം തീർത്തത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന് തുടക്കത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വൈകിയത് മൂലം സൗത്ത് കൊറിയയിലും ഇറ്റലി, അമേരിക്ക, സ്പെയിൻ, ജർമനി, സ്വീഡൻ, ശ്രീലങ്ക, നേപ്പാൾ, നെതർലാൻഡ്, സിംഗപ്പൂർ, ഇറാൻ യുഎഇയിലും ഗൾഫ് രാജ്യങ്ങളായ ഒമാൻ ഖത്തർ കുവൈറ്റ് ദുബായ് അങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ മഹാമാരി പടർന്നുപിടിച്ചു. ഇന്ത്യയിലെ പ്രതിരോധ പ്രവർത്തനങ്ങളെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. അമേരിക്ക ഇറ്റലി സ്പെയിൻ യുഎഇ എന്നീ രാജ്യങ്ങളിലും കോവിഡ് -19 വ്യാപനം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ന്യൂ ജേഴ്സി, ന്യൂയോർക്ക് തുടങ്ങിയ മേഖലകളിൽ കൊറോണ വ്യാപനവും മരണവും നിയന്ത്രണാതീതം ആണ്. ലക്ഷക്കണക്കിന് ആളുകളിൽ ലോക വ്യാപനം നടക്കുമ്പോൾ ദിനംപ്രതി ആയിരക്കണക്കിന് മനുഷ്യജീവനുകൾ പൊലിയുന്ന അവസ്ഥ ഹൃദയഭേദകമാണ്. ലോകാരോഗ്യ സംഘടന യായ WHO യുടെ അഭിപ്രായത്തിൽ രോഗവ്യാപനം പരമാവധി ലഘൂകരിക്കുന്നതിന് സാമൂഹ്യ അകലം പാലിക്കുന്നതിന് ഒപ്പം പൂർണ്ണമായും മനുഷ്യരുടെ ദുശ്ശീലം ആയ മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴിവാക്കുക വ്യായാമം യോഗ തുടങ്ങിയവ നിത്യേന ചെയ്യുക. ജോലികളിൽ പങ്കെടുക്കുന്നവർ 30മിനിറ്റ് ജോലി ചെയ്തശേഷം അല്പം വിശ്രമം കണ്ടെത്തുക. തുടർച്ചയായി വളരെയധികം മണിക്കൂറുകൾ ജോലി തുടരാതിരിക്കുക ഇരിക്കുക. വ്യക്തികൾ തമ്മിൽ ഇടപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗ വ്യാപനവും മരണവും ഇപ്പോൾ സംഭവിക്കുന്നത് മഹാരാഷ്ട്ര തമിഴ്നാട് ഡൽഹി തെലുങ്കാന രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. ഇന്ത്യയിലും മറ്റ് ലോക രാഷ്ട്രങ്ങളിലും സാമൂഹിക വ്യാപനം പരമാവധി നിയന്ത്രിക്കുന്നതിനുവേണ്ടി ലോക ഡൗൺ പ്രഖ്യാപിക്കുകയും കർശന നിയമനടപടികൾ ഓരോ ഗവൺമെന്റ് കളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെ യും നിർദ്ദേശാനുസരണം നിരന്തരം അക്ഷീണം അവിശ്രമം പരിശ്രമത്തിലൂടെ മഹാമാരിയെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യുവാൻ നിതാന്ത ജാഗ്രതയോടുകൂടി പ്രവർത്തിച്ചുവരുന്നുണ്ട്. കൊറോണ കാലഘട്ടത്തിൽ തിരിച്ചറിയേണ്ട അടിസ്ഥാന വസ്തുക്കൾ പാടില്ല കാരണം കോവിഡ് -19 ന് ദേശ ഭാഷ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമോ വിവേചനവും ഇല്ല. സ്വാർത്ഥ തൽപരതയും കുബുദ്ധിയും പരസ്പര ഉദ്ദേശവും വൈര്യനിര്യാതന ബുദ്ധിയും കൈമുതലായ ഞങ്ങൾക്ക് ഇരുകാലികൾ ആയ മനുഷ്യ രൂപങ്ങൾക്ക് വിവേകത്തോടെ മനുഷ്യധർമ്മം അധിഷ്ഠിതമായ പരസ്പര സ്നേഹ സാഹോദര്യ വായ്പ ഓടുകൂടി നിരന്തരം സമാധാനപരമായി പരസ്പര ആശ്രയത്വം ഓടുകൂടി ഇനിയുള്ള കാലം സന്തോഷത്തോടും സ്നേഹത്തോടും സഹവർത്തിത്വത്തോടും പരസ്പര വിശ്വാസത്തോടും തോളോട് തോളുരുമ്മി വിശ്വപൗരൻ ആയി ജീവിക്കാൻ ഉള്ള സുവർണ്ണ അവസരം ആണിത്. മനുഷ്യൻ മനുഷ്യനെ നശിപ്പിക്കുന്ന രീതി മാറ്റി മനുഷ്യൻ മനുഷ്യനെ സേവിക്കുക എന്ന മനോഭാവം വളർത്തിയെടുക്കുക. കൂടാതെ നമ്മുടെ ഓരോരുത്തരുടെയും പ്രകൃതിവിരുദ്ധ മനോഭാവത്തെ പ്രകൃതി സൗഹൃദ മനോഭാവം ആക്കി പരിവർത്തനം ചെയ്യേണ്ടതാണ് കാരണം മാസങ്ങളായി നാം കോവിഡ് -19 നെ പ്രതിരോധിക്കുവാൻ വേണ്ടി അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം ഇടപഴകി കഴിഞ്ഞപ്പോൾ ധന്യ അന്തരീക്ഷ മലിനീകരണം വളരെയധികം കുറഞ്ഞു, ഓസോൺ പാളിയുടെ തോത് വർധിച്ചു, വ്യക്തിബന്ധങ്ങൾ കൂടുതൽ ആരോഗ്യകരമായി, ആഹാരരീതികൾ മെച്ചപ്പെട്ടു, ജീവിതശൈലി രോഗങ്ങൾ, റോഡ് അപകടങ്ങൾ, അക്രമ വാസനകൾ, മരുന്നുകളുടെ അമിത ഉപയോഗം, മലിനീകരണ വസ്തുക്കളുടെ നിയന്ത്രണാതീതമായതോത് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലെ കുറവുകൾ മനുഷ്യരാശിക്ക് ഉണർന്ന് ചിന്തിക്കുവാൻ അവസരമൊരുക്കുന്ന യാണ്. അതുകൊണ്ട് ആഗോളതലത്തിൽ വികസിത അവികസിത രാജ്യങ്ങളെന്ന വിവേചനം കൂടാതെ എല്ലാവരും മനുഷ്യരാണെന്നും ഓരോ രാജ്യങ്ങളിലും നിലവിലുള്ള ശാസ്ത്രസാങ്കേതിക വിഭവങ്ങൾ എല്ലാവരുടെയും നന്മയ്ക്കായി വിപണനവും വിനിമയവും നടത്തുവാനും ലാഭക്കൊതി ഒഴിവാക്കി നാമെല്ലാവരും മനുഷ്യരാണെന്നും എല്ലാവരുടെയും നന്മയും സമാധാനവും ഐശ്വര്യവും നിലനിർത്തേണ്ടതും ഭൂമുഖത്തെ ഓരോരുത്തരുടെയും ധാർമിക ഉത്തരവാദിത്തമാണെന്നും തിരിച്ചറിഞ്ഞ പ്രവർത്തിക്കേണ്ടതാണ്. ലോകത്തെ കീഴടക്കാനുള്ള നമ്മുടെ വ്യഗ്രതയാണ് നമ്മെ ഗ്രസിക്കുന്ന സർവ്വ നശീകരണ ശേഷിയുള്ള പകർച്ചവ്യാധികൾ കാലാകാലങ്ങളിൽ ഭൂമുഖത്തെ പ്രത്യക്ഷപ്പെടുന്നത് എന്നും ശാസ്ത്രം അതിന് നാം പഠിച്ച ശാസ്ത്രം പര്യാപ്തമല്ലെന്നും അതിനാൽ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയത്തിൽ അധിഷ്ഠിതമായി പ്രകൃതി സൗഹൃദ കർമ്മ പരിപാടികൾ ഇനിയെങ്കിലും പ്രായോഗികതലത്തിൽ സുസ്ഥിരവികസന പ്രക്രിയയായി കണ്ടെത്തുവാൻ ശ്രമിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം