ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/എൻ്റെ കഥ : കൊറോണ
എൻ്റെ കഥ : കൊറോണ
ഞാൻ കൊറോണ , നിങ്ങൾ ഒന്ന് ഞെട്ടി ! അല്ലേ ?. പേടിക്കാതെ ശാന്തമായി എൻ്റെ കഥ ഒന്ന് കേട്ട് നോക്കൂ. എൻ്റെ ജനനം ചൈനയിലാണ്. ഞാൻ കാരണം വരുന്ന അസുഖത്തിന് കോവിഡ് 19 എന്നും പറയും . ഞങ്ങളുടെ കുടുംബത്തിൽ ഒത്തിരി പേരുണ്ട്. അതിൽ ഏറ്റവും ഇളയവനാണ് ഞാൻ. ഇന്ന് ഞാൻ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഉണ്ട്. പക്ഷെ, നിങ്ങൾ എന്നെ പഴി പറയരുത്, നിങ്ങളിൽ പലരുടെയും വൃത്തിക്കുറവ് കൊണ്ടാണ് ഞാൻ ഇങ്ങനെ അപകടകാരിയായത്. ഞാൻ കാരണം കുറെ പേരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ എനിക്ക് കുറെയധികം സങ്കടമുണ്ട്. നിങ്ങൾ ഒട്ടും പേടിക്കേണ്ടതില്ല. കൂട്ടുകാർ പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. സാമൂഹിക അകലം പാലിക്കുക.അത്കൊണ്ട് കൂട്ടുകാരെ നിങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഞങ്ങളെ തോൽപ്പിക്കുക. വീട്ടിലിരിക്കൂ ... സുരക്ഷിതരാകൂ ... എന്നെ പ്രതിരോധിക്കൂ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ