ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന നിധിയും മനുഷ്യൻ എന്ന കാവൽക്കാരനും
പരിസ്ഥിതി എന്ന നിധിയും മനുഷ്യൻ എന്ന കാവൽക്കാരനും
ഇന്ന് ലോകംമുഴുവൻ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് "ആഗോളതാപനം”. ഓരോ ദിവസം കഴിയുംതോറും നമ്മുടെ ഗ്രാമങ്ങൾ വെന്തെരിയുകയാണ്. ഈ രീതിയിൽ സൂര്യതാപനം കൂടാൻ കാരണം നമ്മൾ തന്നെ പ്ളാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളിൽ നിന്നുളള പുകയും ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാലിക്ക് വിള്ളൽ ഉണ്ടാവുകയും അതിന്റെ ഭലമായി സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് കിരണങ്ങൾ മനുഷ്യശരീരങ്ങളിൽ നേരിട്ട് പതിക്കുകയും ഇന്ന് ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാക്കുന്നു. ഇതുപോലെതന്നെ മണ്ണിനെ മലിനമാക്കുന്ന മറ്റൊരു വസ്തുവാണ് പ്ലാസ്റ്റക്. ഇവ വലിച്ചെറിയുന്ന നാം ഇത് മണ്ണിൽ അലിഞ്ഞ് ചേരുന്ന ഒരു വസ്തുവല്ല എന്ന സത്യം മറക്കരുത്. മാത്രമല്ല ഇവ വലിച്ചെറിയുക വഴി നമ്മുടെ ജലസ്രോതസ്സുകളും മലിനമാക്കുന്നു. ഇവ കെട്ടിക്കിടന്ന് മലിനമാകുന്ന ജലം തന്നെയാണ് പലപ്പോഴും നമ്മൾ തന്നെ ഉപയോഗിക്കുന്നത്. ഇത് മണ്ണിൽ വലിച്ചെറിയുക വഴി ജലം മണ്ണിലേയ്ക്ക് താഴാതിരിക്കുകയും കൊതുകുകൾ കെട്ടിക്കിടന്ന് മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. നമ്മുടെ നാടിന്റെ രൂപം തന്നെ ഇപ്പോൾ മാറിയിരിക്കുകയാണ്. വെള്ളാരംകല്ലിൽ തട്ടിതടഞ്ഞ് ഒഴുകുന്ന പുഴകളും കളകളം പാടി ഒഴുകുന്ന നദികളും ഒക്കെ ആയിരുന്നു നമ്മുടെ നാടിന്റെ സൗന്ദര്യം. എന്നാൽ ഇതെല്ലാം ഇന്ന് വെറും ഓർമ്മകളായി മാറിയിരിക്കുന്നു. പച്ചപട്ട് വിരിച്ച പാടങ്ങൾ ഇന്ന് മണ്ണിട്ട് മൂടി അവിടെ അംബരചുംബികളായ ഫാക്ടറികൾ പൊങ്ങി വരുന്നു. ഇവ പലതരം ശ്വാസകോശ രോഗങ്ങൾക്കു കാരണമാകുന്നു. ഭക്ഷ്യവസ്തുക്കൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. നാം നമ്മുടെ പ്രവർത്തികൾ വഴി നമ്മുടെ മണ്ണിനെയും ജീവവായുവിനെയും ജലസ്രോതസുകളെയും ആണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് മനുഷ്യനു മത്രമല്ല മൃഗങ്ങളെയും നശിപ്പിക്കുന്നു. എല്ലാവരുടെയും ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ഈ ഭൂമീദേവിയുടെ മക്കൾ എന്ന നിലയിൽ ഇതിന്റെ സംരക്ഷണം നമ്മുടെ കടമയാണ്. ആധുനികവൽക്കരണം നല്ലതാണ് . എങ്കിലും അവവഴി നാം നമ്മുടെ അന്തകരാകാതിരിക്കുക.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം