ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മഹാമാരിയിലകപ്പെട്ട ജീവിതങ്ങൾ
മഹാമാരിയിലകപ്പെട്ട ജീവിതങ്ങൾ
എല്ലാവരും ഇപ്പോൾ വീടിനുള്ളിൽ അടച്ചിട്ടിരിക്കുകയാണ്. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി. എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻ്റെ പദ്ധതികളെല്ലാം കൺമുന്നിൽ തകർന്നു പോയി. വിദൂരങ്ങളിലേക്ക് പോയവർക്കെല്ലാം തല താഴ്ത്തി സ്വന്തം വീടുകളിലേക്ക് തിരിച്ചു പോരേണ്ടി വന്നു. വീടിനുള്ളിൽ അടച്ചിരുന്നാലും പുറത്തു നടക്കുന്ന കാര്യങ്ങളെല്ലാം തക്ക സമയത്ത് എത്തിക്കാൻ മാധ്യമങ്ങളുണ്ട്. കാര്യങ്ങൾ വെള്ളം ചേർത്ത് കൂട്ടി അയയ്ക്കാൻ മൊബൈൽ ഫോണുമുണ്ട്. വൈറസിനേക്കാൾ വേഗം പരക്കുന്നത് വ്യാജവാർത്തകളാണ്. അതീവ ജാഗ്രതയുടെ ഈ സമയത്ത് അറിയുന്ന ഓരോ വാർത്തയും ആധികാരികമാണെന്ന് ഉറപ്പാക്കാൻ വാസ്തവം തിരിച്ചറി യേണ്ടതാണ്. ഇപ്പോൾ നാം ജീവിക്കുന്നത് ഒരു വലിയ തടവറയിലാണ്.ഈ തടവറയുടെ പ്രത്യേകത അതിന് കനത്ത പൂട്ടും താക്കോലും ഇല്ലെന്നതാണ് .ഓടി രക്ഷപ്പെടാനും കഴിയില്ല. നമ്മെ രക്ഷിക്കാൻ കാവലായി സോപ്പും സാനിറ്റൈസറും മാത്രമേയുള്ളു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അടച്ചിടലിലാണ് നമ്മൾ. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ല. "ഏതോ ഒരു ദുർമന്ത്രവാദി തൻ്റെ മാന്ത്രിക ദണ്ഡ് വീശി നമ്മെ നിശ്ചലമായി നിർത്തിയതുപോലെ " എം 'മുകുന്ദൻ കൊറോണയെക്കുറ്റിച്ച് പറഞ്ഞ വാക്കുകളാണിവ. ഇതിലൂടെ തന്നെ അറിയുന്നുണ്ട്, കൊറോണ എത്ര അപകടകാരിയാണെന്ന്. നമ്മൾ ശേഷിച്ചാൽ മറ്റെന്തും തിരിച്ചുപിടിക്കാം. വലിയവനെന്നോ ചെറിയവനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ രാജാവെന്നോ മന്ത്രിയെന്നോ വ്യത്യാസമില്ലാതെ, നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മജീവി എല്ലാവരെയും തൻ്റെ വലയ്ക്കുള്ളിലാക്കുന്നു.മനുഷ്യൻ ഇതുവരെ ചെയ്ത പാപങ്ങൾക്കെല്ലാം ഒരു പാഠമാണിത്. ഒരു വലിയപാഠം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം