എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/സ്വപ്നങ്ങൾക്ക് ഒരു ചിറക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നങ്ങൾക്ക് ഒരു ചിറക്

സ്വപ്നങ്ങൾക്ക് ചിറക് കിളിർത്തപ്പോൾ
പറന്നുയർന്ന് മോഹത്തേരിലേറിയപ്പോൾ
മരക്കൊമ്പിലെ കുഞ്ഞാറ്റ നോക്കിയപ്പോൾ
സ്വർണ്ണ നിറമുള്ള കനികൾ തിന്നപ്പോൾ
ആനന്ദത്തിലാറാടി ചിറകടിച്ചുയർന്നപ്പോൾ
നറുമണം പേറിയ കാറ്റ് വീശിയപ്പോൾ
മുല്ലപ്പൂമാല കോർത്തത് കിട്ടിയപ്പോൾ
ഉയരത്തിലെ പൂക്കളിറുത്ത് പറന്നപ്പോൾ
എന്തു സുഖം ചിറകുള്ള പക്ഷിയായ് തീർന്നപ്പോൾ
മഴ പെയ്ത് കരകവിഞ്ഞൊഴുകിയപ്പോൾ
വെള്ളത്തിൽ വീണ് നനഞ്ഞ് കുതിർന്നപ്പോൾ
രാപ്പാടി ഉയരെ മരക്കൊമ്പിലിരുന്ന് പാടിയപ്പോൾ
കാലത്തിനൊഴുക്കിൽ തൂവലുകൾ കൊഴിഞ്ഞപ്പോൾ
ഓർത്തു പോയ് ഞാനെല്ലാം തകരുമ്പോൾ
എന്തു സുഖം! ചിറകൊടിഞ്ഞ പക്ഷിയായ് തീർന്നപ്പോൾ
 

അശ്വതി . B
10 A എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത