ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/പ്രവാസികളുടെ ആത്മനൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസികളുടെ ആത്മനൊമ്പരം

എല്ലാവർക്കും നമസ്ക്കാരം, കോവിഡിന്റെ ഭീതിയിലാണ് നാം ഇന്ന് ഓരോരുത്തരും കഴിയുന്നത്. ഈ അവസരത്തിൽ നമ്മുടെയൊക്കെ നട്ടെല്ലായ പ്രവാസികളെപ്പറ്റി രണ്ട് വാക്ക് പറയട്ടെ.

“പ്രവാസികൾ” അവരാണ് നമ്മുടെ നാടിന്റെ ഊർജ്ജവും തണലുമായിരുന്നത്. അവരുടെ പ്രയാസകരമായ ജീവിതമാണ് ഇന്നു നമ്മൾ ഓരോരുത്തരുടേയും സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ പിന്നിലെ രഹസ്യം.

അറേബ്യൻ രാജ്യങ്ങളിൽ പണിയെടുത്ത് ചോരനീരാക്കുന്ന പ്രവാസികൾ ഇന്നു കോവിഡിന്റെ പേരിൽ കഷ്ടപ്പെടുകയാണ്. ഓരോ പ്രവാസിയും ഉരുകിത്തീരുന്ന മെഴുകുതിരി പോലെയാണ്. മെഴുകുതിരിയുടെ പ്രത്യേകത എന്താണെന്നറിയാമോ? അത് സ്വയം ഉരുകിത്തീർന്നിട്ടാണ് മറ്റുള്ളവർക്കു പ്രകാശം നൽകുക, ഇതുപോലെയാണ് പ്രവാസികളും. പ്രവാസലോകത്തേയ്ക്ക് കടക്കുമ്പോൾ ഓരോ പ്രവാസിക്കും ലഭിച്ചിട്ടുള്ളത് പലതരത്തിലുള്ള രോഗങ്ങൾ മാത്രമാണ്. പക്ഷേ അവർ അതൊന്നും വകവയ്ക്കാതെ തന്റെ മക്കൾക്കായി, തന്റെ കുടുംബത്തിനായി, സ്വന്തം നാടിനു വേണ്ടി വിയർപ്പ് ഒഴുക്കുകയാണ്. ഇന്നു നമ്മുടെ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇവരെ നാട്ടിലെത്തിക്കുവാൻ ഭയക്കുന്നു. ലോകമേ...ഇതൊക്കെ എന്തിനാണ്? പെരുന്നാളിനും, വിഷുവിനും എന്തിന് തന്റെ ഉപ്പായെ അവസാനമായി ഒന്നു കാണുവാൻ വരാൻ പോലും ആകാതെ അവർ കഴിയുകയാണ്. കേരള ജനതയോട് ഒന്നേ പറയാനുള്ളു പ്രവാസികൾ ഇല്ലെങ്കിൽ നമ്മുടെ കൊച്ചു കുടുംബം മാത്രമല്ല ഈ വലിയ ലോകം തന്നെ ഇല്ലാതായേക്കാം. അവരെ നാട്ടിൽ എത്തിക്കേണ്ട എല്ലാ സൗകര്യങ്ങളും നിങ്ങൾ അഭിമാനത്തോടെ ചെയ്തു കൊടുത്തോളൂ.... എങ്കിലെ ഇനിയും കഷ്ടപ്പാടുകൾ വരുമ്പോൾ അവർക്ക് കൈനീട്ടുവാൻ കഴിയുകയുള്ളൂ. പ്രവാസമില്ലാത്ത കേരളം എന്നും ചോദ്യചിഹ്നമായി തന്നെ നിലനിൽക്കും.

മുഹമ്മദ് ജാസിർ
10 ജി വി രാജ സ്പോർട്ടസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം