മഴ, മണ്ണിലേക്ക് ഉമ്മകളെവാരിയിട്ട് ഇമകളടച്ചു
നാണത്തെ ചുണ്ടുകളിൽ പിടിച്ചുകെട്ടി
മണ്ണിന്റെ നെഞ്ചിലേക്കുചേർന്ന്
മഴയുടെ വിരലുകൾ മണ്ണിന്റെ
വിറയാർന്ന ഉടലാകെ പെയ്തൊഴുകി
ഓരോ മഴത്തുള്ളിയും കൊഞ്ചലോടെ തുള്ളിച്ചാടി
നിന്നിലേക്ക് പെയ്തുചേരാൻ മാത്രമായിരുന്നു
മേഘമായ് ഞാൻ കാത്തിരുന്നതെന്ന്
നെഞ്ചുകീറി മഴ മണ്ണിനോടോതി