ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സാന്ത്വനതുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
സാന്ത്വനതുള്ളികൾ

മഴ, മണ്ണിലേക്ക് ഉമ്മകളെവാരിയിട്ട് ഇമകളടച്ചു
നാണത്തെ ചുണ്ടുകളിൽ പിടിച്ചുകെട്ടി
മണ്ണിന്റെ നെഞ്ചിലേക്കുചേർന്ന്
മഴയുടെ വിരലുകൾ മണ്ണിന്റെ
വിറയാർന്ന ഉടലാകെ പെയ്തൊഴുകി
ഓരോ മഴത്തുള്ളിയും കൊഞ്ചലോടെ തുള്ളിച്ചാടി
നിന്നിലേക്ക് പെയ്തുചേരാൻ മാത്രമായിരുന്നു
മേഘമായ് ഞാൻ കാത്തിരുന്നതെന്ന്
നെഞ്ചുകീറി മഴ മണ്ണിനോടോതി
 

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത