മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/തുരത്താം ഈ മഹാമാരിയെ
തുരത്താം ഈ മഹാമാരിയെ
ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയമാണ് കോവിഡ് 19 (കൊറോണ ) നമുക്ക് ഇതിനെ തടയാൻ പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. ഓരോ മനുഷ്യനും അവരവർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി നിർവ്വഹിച്ചാൽ നമുക്ക് ഇതിനെ ചെറുത്ത് തോല്പിക്കാം അതുകൊണ്ട് ഇനി അങ്ങോട്ടുള്ള നാളുകൾ അതിജീവനത്തിന്റെ നാളുകളാണ് ഇതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് തുമ്മുമ്പോഴും ചുമയ്കുമ്പോഴും തൂവാലയോ മാസ്ക്കോ ധരിക്കുക, സോപ്പോ ഹാൻ വാഷോ ഉപയോഗിച്ച് കൈ ഇടയ്ക്കിടെ കഴുകുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക, വിദേശത്തു നിന്നു വന്ന ആൾക്കാരുമായി നിശ്ചിത അകലം പാലിക്കുക, ഡോക്ടറും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്യുക ഇത്രയൊക്കെ ചെയ്താൽ തീർച്ചയായും നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന കൊറോണ എന്ന മഹാമാരിയെ നമുക്ക് ചെറുത്ത് തോല്പ്പിക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |