ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/എന്റെ കൊറോണക്കാലം

എന്റെ കൊറോണക്കാലം

അക്ഷര മധുരം നുണയുവാൻ
ഞാനിന്നക്ഷര തിരുമുറ്റത്തെത്തിടുമ്പോൾ
എൻ കളിക്കൂട്ടുകാരാരുമില്ല
ശൂന്യം നിശ്ചലമാണിയങ്കണം
പൂവാടിയിൽ പൂക്കളില്ല
പൂന്തേനുണ്ണാൻ പൂമ്പാറ്റയില്ല
കിളിയില്ല കിളിനാദമില്ല
കള കൂജനളൊന്നുമില്ല
അന്തരീക്ഷത്തിലെങ്ങും
മുഴങ്ങുന്ന തീയൊറ്റ നാദം മാത്രം
ഇടവേളകളിൽ സോപ്പിട്ടു കൈ കഴുകൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണയെന്ന ഇത്തിരി ഭീകരനെ
ഈ ഭൂമിയിൽ നിന്നും മാറ്റി നിർത്തൂ

ആര്യ പ്രഭ. ആർ പി
1A ഗവ: എൽ.പി.എസ്. കുന്നനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത