ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനവും വ്യക്തിശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പരിപാലനവും വ്യക്തിശുചിത്വവും
                    കേവലം അനാരോഗ്യമോ വാർദ്ധക്യസഹചമായ ക്ഷീണമോ അസുഖമോ കൂടാത്തതും മാറാരോഗങ്ങൾ ഇല്ലാത്തതോ മാത്രമായ അവസ്ഥ എന്നതി-ലുപരി ശാരീരികമായും മാനസികമായും സാമൂഹികമായും പൂർണ്ണമായ ഒരു സുസ്ഥിതാവസ്ഥയെയാണ് ആരോഗ്യം കൊണ്ട് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന	 ഘടകങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം. ഈ ഘടകങ്ങളെ ശാസ്ത്രീയമായി മൂന്നു മേഖലകളായ് തരംതിരിക്കാം. ജീവിതശൈലി, പരിസരം, പാരമ്പര്യം എന്നിവയാണവ. 
                     ഒരു വ്യക്തിയുടെ പൂർണ്ണമായ നിയന്ത്രണത്തിൻ കീഴിൽ വരുന്നതാണ് ജീവിതശൈലി. നല്ല ജീവിതശൈലിയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും. 
രണ്ടു തരത്തിലുള്ള ചുറ്റുപ്പാടുകളുണ്ട്. സ്വാഭാവികമായതും കൃത്രിമമായി നിർമ്മിച്ചെടുക്കുന്നതും. ശുദ്ധജലം, ശുദ്ധവായു, സുരക്ഷിതമായ പാർപ്പിടം, സുരക്ഷിതമായ വാതകങ്ങൾ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. 
                     ഒരു വ്യക്തിക്ക് പരസ്യമായി ലഭിക്കുന്ന ഒരു അനുഗ്രഹമാണ് ആരോഗ്യം. ആരോഗ്യ പരിപാലനത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്വയം പരിപാലനം. പല്ലു തേക്കുക, കുളിക്കുക, ആഹാരം കഴിക്കുന്നതിന് മുമ്പും പിൻപും കൈയും വായും കഴുകുക, വസ്ത്രങ്ങൾ കഴുകി വെയിലത്തുണക്കുക, ഇങ്ങനെയെല്ലാം ചെയ്താൽ കൊറോണ പോലുള്ള മാരകമായ വൈറസുകളെ നിയന്ത്രിക്കാൻ കഴിയും.
 
അനൂപ്.ആർ
3 B ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം