ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ദിവസങ്ങളും ആഴ്ചകളും ഏതെന്നറിയാത്ത ഈ കൊറോണക്കാലം. ചൈനയിൽനിന്ന് തുടങ്ങി ഇപ്പോൾ ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ് ഈ വൈറസ്. ആളുകൾ നിറഞ്ഞുനിൽക്കുന്ന റോഡുകളെല്ലാം ഇപ്പോൾ ഒരു ആളുകളും ഇല്ലാത്ത റോഡുകളായി തീർന്നുകൊണ്ടിരിക്കുന്നു. ബസുകളും ഓട്ടോരിക്ഷകളും ഇല്ലാത്ത റോഡുകളാണ് ഇന്ന് നമുക്കു ചുറ്റും. മാർക്കറ്റുകൾ മാത്രം തുറന്നിരിക്കുന്നു. ഫാൻസി കടകളോ , മാളുകളോ, ടെൿസ്റ്റൈൽസുകളോ ഒന്നും തുറന്നിട്ടില്ല. പള്ളികളോ, അമ്പലങ്ങളോ, ആരാധനാലയങ്ങളോ ഒക്കെ അടക്കേണ്ടിവന്നു. ലോക്ക ഡൗൺ എത്ര ദിവസത്തേക്ക് എന്നറിയാതെ എല്ലാവരും വീട്ടിന്നകത്തിരിക്കുകയാണ്. രാത്രികളും പകലുകളും ഒരുപോലെ കടന്നുപോകുന്നു. പല വീടുകളിലും പട്ടിണിക്ക് തുല്ല്യമായ ജീവിതത്തിലൂടെയുള്ള യാത്രയിലാണ്. ഈ കൊറോണക്കാലം ഓരോ മനുഷ്യനേയും തുല്ല്യരാക്കിയിരിക്കുന്നു. പണക്കാരനെന്നോ പാവപ്പോട്ടവനെന്നോ വ്യത്യാസമില്ലാതെ വിശപ്പിന്റെ വിലയറിഞ്ഞുകൊണ്ട് ജീവിക്കുന്ന മനുഷ്യത്വം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം