ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
മാറി മറിഞ്ഞ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടുന്ന ഒരു വിഷയമാണ് നമ്മുടെ ആരോഗ്യം. നമ്മുടെ ജീവിതരീതി അധുനികതയിലേക്ക് വഴി മാറിയപ്പോൾ ഉള്ള ഒരു പ്രധാന വെല്ലുവിളിയാണ് ആരോഗ്യ പ്രശ്നങ്ങൾ. ജീവിത ശൈലി രോഗം എന്ന് പേരിട്ട് വിളിക്കുന്ന ഒരു പാട് രോഗങ്ങളും രോഗികളും ഇന്ന് വർധിച്ച് കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ രോഗ പ്രതിരോധ ശേഷിയും കുറഞ്ഞ് കൊണ്ടിരിക്കുകയാണ്.പല പകർച്ചവ്യാദികളും രോഗപ്രതിരോധ ശേഷികൊണ്ട് മാത്രം താടയാനാവും.എന്താണ് രോഗ പ്രതിരോധശേഷി ? ഒരു രോഗം വന്നാൽ മരുന്നില്ലാതെ തന്നെ നമ്മുടെ ശരീരം ആ രോഗാണുവിനെ നശിപ്പിച്ച് അതിനെ പ്രതിരോധിക്കുന്നു . അത് നാം അറിയുക പോലും ഇല്ല ഇതിന് രോഗ പ്രതിരോധശേഷി എന്ന് പറയുന്നു .അതിന് ദക്ഷണ രീതിയിൽ മാറ്റം വരണം .പ്രധിരോധശേഷി വർധിപ്പിക്കാനാവശ്യമായ ഭക്ഷണം കഴിക്കണം, ശുചിത്വം പാലിക്കണം, ശുദ്ധ ജലം, വായു എന്നിവ ഉറപ്പു വരുത്തണം പയർ, ചീര, ഇലക്കറികൾ തുടങ്ങിയവ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തണം .ഫാസ്റ്റ് ഫുഡ് കുറച്ച് നമ്മുടെ പൂർവികർ നയിച്ച ജീവിതത്തിലേക്ക് നാം മടങ്ങണം നമ്മൾ നട്ടുപിടിപ്പിച്ചതും പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വിഷം കലർത്താത്ത ഭക്ഷണങ്ങളും നാം കഴിച്ച് ശീലിക്കണം .വ്യായാമവും എടുത്ത് ശീലിക്കുക.
|