ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/പകർച്ചവ്യാധിയും പ്രതിരോധവും
പകർച്ചവ്യാധിയും പ്രതിരോധവും
നമ്മൾ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയോയെ കുറിച്ചും അതിനെ തുരത്താനുള്ള പ്രധിരോധമാർഗ്ഗങ്ങളെ കുറിച്ചും അല്പം പറയാനാണ് ഉദ്ദേശിക്കുന്നത്. ലോകം മുഴുവൻ ഇന്ന് ഈ രോഗഭീതിയിലാണല്ലോ. ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വ്യക്തിശുചിത്വമാണ് അതിൽ ഒന്നാമത്. ഇടക്കിടെയുള്ള കൈകാൽ കഴുകൽ, മാസ്ക് ധാരികൾ, തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായ്, മൂക്ക് എന്നിവ തൂവാല കൊണ്ട് മൂടുക എന്നിവയാണ് അതിൽ പ്രധാനം. വീടുകളിൽ ഉള്ള പ്രായമുള്ളവരെയും കുട്ടികളെയും പുറത്തിറങ്ങി നടക്കുന്ന അവസ്ഥയിൽ നിന്ന് സംരക്ഷിക്കുക എന്നത് മറ്റൊരു സുപ്രധാന കാര്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. മറ്റൊന്ന് പരിസര ശുചിത്വമാണ്. നമ്മുടെ വീടും പരിസരവും മാത്രമല്ല, നാടും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ പ്രേത്യേക ശ്രദ്ധ പുലർത്തണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക, അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പാടെ ഒഴിവാക്കുന്നതിന് വേണ്ട മാര്ഗങ്ങള് സ്വീകരിക്കുക. പരിസ്ഥിതി നിർമ്മാണമാണ് മറ്റൊന്ന്. ഈ ഒഴിവ് സമയം ചെടികളും മരങ്ങളും നിറഞ്ഞ പച്ചപ്പാർന്ന ലോകത്തെ സൃഷ്ടിക്കാനായി നമുക്ക് ഉപയോഗിക്കാം , വീട്ടുവളപ്പുകളിൽ പരമാവധി ചെടികൾ നാട്ടു പിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക എന്നത് അന്തരീകാശത്തിനു മാത്രമല്ല, മനമ്മുക്കിടെ മനസ്സിന് കൂടി കുളിർ പകരുന്ന കാര്യമല്ലേ? അങ്ങനെ മേല്പറഞ്ഞ കാര്യങ്ങൾ മനസ്സിലുറപ്പിച്ചു പ്രവൃത്തിയിൽ വരുത്തി നമുക്ക് ആരോഗ്യമുള്ള ഒരു പുതുലോകത്തെ സൃഷ്ടിക്കാൻ പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം