സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

അടച്ചിട്ട വീടിന്റെ വാതിൽ പടിക്കൽ നിന്ന്
എത്തി വിളിക്കുന്നത് എന്ത് മാരി
കാണാൻ കഴിയാത്ത അടുത്താൽ പിടിക്കുന്ന
കുരുതി കൊടുക്കുന്ന മഹാമാരി
ഞാൻ അല്ല നീ അല്ല
കേരളക്കാരല്ല
ഭാരതം അപ്പുറം വന്നതാണേ
ഇന്നീ ലോകത്തിൽ
പരതി പടർത്തുന്ന
കൊന്നു കൂട്ടുനോരിത് എന്ത് മാരി
അതിജീവികും നമ്മൾ അതിജീവിക്കും
പൊരുതി നേടും നമ്മൾ പൊരുതി നേടും
പഴയൊരു ലോകത്തെ തിരികെ പിടിക്കാനായ്
ഒറ്റയ്ക്കിരുന്ന് നാം പൊരുതി നേടും.

അനു മോൾ ജോയ് പി ജെ
7 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത