സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
2018-19 അധ്യായനവർഷത്തെ പ്രവേശനോൽസവം നടത്തി. 8-ാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വിവിധ കലാപരിപാടികളോടെ സ്വീകരിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി അംബുജാക്ഷി (പഞ്ചായത്ത് മെമ്പർ), ഫാസേവ്യർ അയലൂക്കാരൻ (മാനേജർ), ശ്രീമതി മോളി ജോസ്(ഹെഡ്മിസ്ട്രസ്) എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളെ ക്ലാസുകളിൽ സ്വീകരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.
സ്വാതന്ത്ര്യദിനം
ക്ലബ്ഉദ്ഘാടനം & Talents Day 2018
2018-2019 വർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി ശ്രിീ മാത്യൂസ് വയനാട് ഉദ്ഘാടനം നിർവഹിച്ചു. 8-ാം ക്ലാസിലെ വിദ്യാർത്ഥികളുടെ ടാലന്റ്സ് ഡേ നടത്തി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
മലയാളത്തിളക്കം
പൊതുവിദ്യാഭ്യാസ വകുുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും മലയാള അക്ഷരം എഴുതാൻ ബുദ്ധിമുട്ടുളള കുുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച പരിപാടിയാണ് ' മലയാളത്തിളക്കം'. 8 ദിവസം കൊണ്ട് ഈ പരിപാടി പൂർത്തികരിക്കുന്നത്. വളരെ രസകരമായ കളികളിലൂടെയും, മത്സരങ്ങളിലൂടെയും, ict ഉപയോഗത്തിലൂടെയും മലയാളത്തിളക്കം വളരെ മനോഹരമായി മുന്നോട്ടു പോകുുന്നു.ത
മലയാളത്തിളക്കത്തിന്റെ ട്രയിനിംഗ് ദ്വാരക s.h.h.s.s വച്ചാണ് നടന്നത്. ഈ സ്കൂളിലെ മലയാള അധ്യാപികയായ റ്റിറ്റി ഫിലിപ്പ് ടീച്ചറാണ് ഈ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 25 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ ബാച്ച് വളരെ നന്നായി മുന്നോട്ടു പോകുുന്നു
കൃഷി
ശ്രദ്ധ പദ്ധതി സ്കൂൾ തല ആസ്രൂത്രണം
പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശ്രത പദ്ധതിയുടെ സ്കൂൾ തല സങ്കാടനം സമ്പന്തിച്ച് 13/11/18-ൽ S.R.G ചേർന്നു.ഈ പദ്ധതിയുടെ ആവശ്യഗത ഉദേശങൾ എന്നിവയെ കുറിച്ച് ഹെഡ്മിസ്റ്റ്രെസ് ശ്രീമതി മോളി ജോസ് സംസാരിച്ചു.പടന പിൻതുണ ആവശ്യമുള്ള 8,9,10-ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും ഓരോ വിഷയവും എടുക്കുന്ന അധ്യാപകർ ഈ പദ്ധതിയിലേക്ക് എടുക്കുവാൻ തീരുമാനിച്ചു.പദ്ധതിയുടെ സ്കൂൾ തല നടത്തിപ്പിനായി ശ്രീമതി ആൽഫിമോൾ മാത്യുവിനെ നിയോഗിച്ചു.
കൈയെഴുത്ത് മാസിക
പ്രളയാനുഭവങ്ങളും നവ കേരളസ്വപ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി X-H , IX-I ക്ലാസുകളിലെ വിദ്യാർത്ഥികൾ കെെയെഴുത്തു മാസികൾ തയാറാക്കി.X-H ക്ലാസിലെ കുട്ടികൾ തയാറാക്കിയ 'യാനവും',IX-I ക്ലാസിലെ കുട്ടികൾ തയാറാക്കിയ 'അതിജീവനവും'
ഗോത്ര സാരഥി പദ്ധതി-2018-19
2018-19 അദ്ധ്യാനവർഷം വിദൂരവൂം ദുർഘടവുമായ പട്ടികവർക കോളനികളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായുള്ള 'ഗോത്രസാരഥി' പദ്ധതിക്ക് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെകണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.ചെറുവലം,പടക്കോട്ടുക്കുന്ന്,വേലൂക്കരക്കുന്ന് എന്നീ കോളനികളിൽ നിന്ന് 31 കുുട്ടികളും സമീപ കോളനികളായ കാവുമയം,ഉരുലുക്കുന്ന്,നൊച്ചാറ്റിൽ എന്നീ കോളനികളിൽ നിന്ന് 8 കൂട്ടികളെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ST വീഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്,തടയുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനകരമാണ്. ബഹുമാനപ്പെട്ട H.M . ശ്രീമതി.മോളി ടീച്ചർ വാഹനങ്ങളുടെ ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു.'ഗോത്രസാരഥി' പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മീറ്റിംങ്ങിൽ പങ്കെടുത്തവർ
1.ശ്രീമതി മോളി ജോസ് (H.M s.h.h.s.s dwaraka)
2.ശ്രീമതി അംബുജാഷി (വാർഡ് മെമ്പർ)
3.ശ്രീ.വിനോദ് പാലിയാണ
5.ശ്രീമതി.എൽസി .യെ.എൻ(സീനിയർ അസിസ്റ്റ്യന്റ്)
6.ശ്രീമതി.നിർമ്മല വിജുകുമാർ(M.P.T.A.പ്രസിഡണ്ട്)
7.ശ്രീമതി. ഇന്ദിര (promoter)
8.ശ്രീമതി. ബിന്ദു.പി(nodal officer)
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ 'ഗോത്രസാരഥി'പദ്ധതി നടപ്പാക്കുന്നതിനുള്ള യോഗം സ്കൂൾ ഓഫിസിൽ വെച്ച് ചേർന്നു .ബഹു P.T.A പ്രസിഡന്റ് റെജി പുന്നേലിന്റെ അധ്യക്ഷതയിൽ (ഹെഡ്മിസ്ട്രസ്)സ്വാഗതം ആശംസിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി എൽസി ടീച്ചർ പി.റ്റി.എ പ്രതിനിതികൾ,വാർഡ് മെമ്പർ,പ്രൊമോട്ടർ , നോഡൽ ഓഫീസർ തുടങ്ങിയ യോഗത്തിൽ പങ്കെടുത്തു.ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെട്ട കോളനികളും കുട്ടികളുടെ എണ്ണവും H.M അറിയിച്ചു കൊഴിഞുപോക്ക് തടയൂന്നതിന് ഏറെ സഹായകമാണെന്നും H.M അഭിപ്രായപ്പെട്ടു . വാഹന ക്വട്ടേഷൻ ക്ഷണിച്ച് എടിമെന്റ് ചെയ്യണമെന്ന് തീരുമാനമായി'