സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/വായനാ കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വായനാ കുറിപ്പ്

വായനാ കുറിപ്പ് ഈ ഒഴിവു സമയത്ത് ഞാൻ വായിച്ച ഡയറിക്കുറിപ്പിന്റെ പേരാണ് "ആൻഫ്രാങ്ക് ഡയറി കുറിപ്പുകൾ" . ആൻഫ്രാങ്ക് ഡയറി കുറിപ്പുകൾ എന്ന പുസ്തകം വംശീയ മേധാവിത്വത്തിെ൯െറ വികലമായ ചിന്താഗതിയുടെ ഇരയായിരുന്നു .പ്രസിദ്ധ തടവറ യായ ബെ‍ർഗൻ-ബെൽസൻ തടവറയിൽ നിന്ന് ടൈഫോയ്ഡ് പിടിക്കപ്പെട്ടു.മരിച്ച ആൻഫ്രാങ്കി൯െറ ഡയറി കൊടും യുദ്ധ ഭീകരതയുടെയും അവ മനുഷ്യമനസ്സിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരു അസാധാരണ കൃതിയാണ്. ഇത്ഡച്ചു ഭാഷയിലുള്ള കൃതിയാണ് പിന്നീട് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു .ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പുസ്തകം. ഇനി എഴുത്തു കാരി യെക്കുറിച്ച്, ജർമൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ യഹൂദ ജനതയോട് കാണിച്ച ക്രൂരതകൾ കൊണ്ട് നാമാവശേഷമാക്കപ്പെട്ട അനേകം കുടുംബങ്ങളിൽ ഒന്നായിരുന്നു ആൻഫ്രാങ്കി൯െറത്. 1929 ജൂൺ 12ന് ജർമനിയിൽ ജനിച്ച ആൻഫ്രാങ്ക് 1933ൽ ഹോളണ്ടിലേക്കു കുടിയേറിപ്പാർത്തു.ജർമ്മ൯ പട്ടാളം ആക്രമിച്ചപ്പോൾഅവർ ഒരു ഒളി സങ്കേതത്തിൽ അഭയംതേടി.രണ്ടു വർഷത്തോളം അവർ അവിടെ കഴിച്ചു കൂട്ടി. പകൽ മുഴുവൻ നിശ്ശബ്ദരായി കഴിയേണ്ടി വന്ന അവർക്ക് രാത്രി ഭയാനകമായ വെടിയൊച്ച കേട്ട് ഉറങ്ങേണ്ടി വന്നു .8പേരായിരുന്നു അവിടെ ഉണ്ടായിരുന്നത് .സഹോദരി ഡയറി എഴുതിയിരുന്നു പക്ഷേ അത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .ആൻഫ്രാങ്ക് , പിതാവ് ഒാട്ടോഫ്രാങ്ക് , മാതാവ് എഡിറ്റ്ഫ്രാങ്ക്, സഹോദരീ മാർഗോട്ട് ഫ്രാങ്ക് വാ൯ഡാ൯ ദമ്പതിമാർ, മിസ്റ്റർ ഡൂസൻ എന്നിവരായിരുന്നു ഒളിത്താവളത്തിലെ അന്തേവാസികൾ .1944 ഓഗസ്റ്റ് നാലിന് പോലീസ് ഇവരെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു .അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ആൻഫ്രാങ്ക് ഡയറി ഒളിത്താവളത്തിൽ ഉപേക്ഷിക്കാൻ നിർബന്ധിതയായി .പിന്നീട്1945 മാർച്ചിൽ പോളണ്ടി൯െറ മോചനത്തിന് രണ്ടുമാസം മുൻപ് ടൈഫോയിഡ് പിടിപ്പെട്ട് ആൻഫ്രാങ്ക് , മാർഗോട്ട് ഫ്രാങ്ക് എന്നിവർ മരിച്ചു. ഫ്രാങ്ക് കുടുംമ്പത്തിൽകോൺസ൯െറേഷൻക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടത് ഓട്ടോ ഫ്രാങ്ക് മാത്രമായിരുന്നു. ഇദ്ദേഹമാണ് ഡയറി പ്രസിദ്ധപ്പെടുത്തിയത് .അടിച്ചമർത്തപ്പെട്ട നിസ്സഹായരായ ഒരു സമൂഹത്തിൻറെ രോദനമാണ് ആൻ ഫ്രാങ്കിൻെറ ഡയറിക്കുറിപ്പുകൾ വെളിപ്പെടുത്തി തരുന്നത് .ഒരു അസാധാരണ കൃതി.

നന്ദന
9A സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം