ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/കോവിഡ് നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് നാട് വാണീടും കാലം

കോവിഡ് നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാർ ഇല്ല ബസ്സില്ല ലോറിയില്ല
വഴിയിലോ ആളുകൾ ഒന്നുമില്ല
തിക്കി തിരക്കിയ ട്രാഫിക് ഇല്ല
സമയത്തിന്നൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വച്ച്
കണ്ടാലും എല്ലാരും ഒന്നു പോലെ
കുറ്റം പറയണമെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്ക് പറ്റും ?
തുന്നിയ മാസ്ക് ഒന്ന് കെട്ടിയിട്ട്
മിണ്ടാതിരിക്കാനോ എത്ര കാലം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടം ഒന്ന്

വൃന്ദ രാജ് ആർ
4 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത