ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകാള‌ുന്ന തീയേ ഭയന്നിട‌ും കാലം

കാള‌ുന്ന തീയേ ഭയന്നിട‌ും കാലം

പണത്തിന‌ും

സ‌ുഖങ്ങൾക്ക‌ുമായി പ്രക‌ൃതിയെ

ക്ര‌ൂരമായ് ചവിട്ടി അരച്ച

മന‌ുഷ്യർക്ക് ഇപ്പോൾ

ഒന്ന‌ും ചെയ്യാനാവ‌ുന്നില്ല

ചേരികളെന്നോ, ചേലിന്റെ

നഗരികളെന്നോ

വ്യത്യാസമില്ലാതെ

മന‌ുഷ്യർ സ്വയം തീർത്ത

തടവറകളിലാണ്

രക്ഷപ്പെടാൻ ഒര‌ു വഴി

മാത്രം - അവനവൻ

തീർത്ത കെണിയിൽ കിടക്ക‌ുക

അതിര‌ുകളൊന്ന‌ും

കടക്കാതെ നോക്ക‌ുക

കൈകളെ കോർക്കാതെ

മാനസം ചേർത്തിടാം

അകലെയിര‌ുന്ന‌ു കൊണ്ടകതാരറിഞ്ഞിടാ-

എന്ന‌ു പറയ‌ുന്ന കവിത

സാമ‌ൂഹിക അകലം പാലിച്ച‌ു-

മാത്രമേ ഈ

രാക്ഷസ വ്യാധിയിൽ നിന്ന‌ും

ജീവൻ തിരിച്ച‌ു പിടിക്കാനാവ‌ൂ

എന്ന‌ും ഓർമ്മിപ്പിക്ക‌ുന്ന‌ു.

ആരഭി സി രതീഷ്
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത