മരുന്നുകളെന്തിന് മാനവന്
ശുചിത്വം കൈകളിൽ ഉണ്ടെങ്കിൽ
വ്യക്തികളും പരിസരങ്ങളും
ശുചിത്വമുള്ളതാക്കിടം
മാലിന്യത്തിൻ കുമ്പാരങ്ങളെ അടിച്ചു പെറുക്കി കൂട്ടിടാം
വില്ലൻ പ്ലാസ്റ്റിക്കിന്റെയും
ഉപയോഗങ്ങൾ കുറച്ചീടാം
ഇത്തിരി ഇത്തിരി
ഒത്തിരിയായി
പ്രകൃതിയിലേക്ക്
മടങ്ങീടാം
പൂർവ്വീകരാമൊരു
കാട്ടുനിവാസികൾ കാട്ടിയ
വഴിയേ പോയീടാം
കാടിൻ മക്കളുമായി-
ചേർന്ന്
ഭൂമിയെ കാടായ് മാറ്റിടാം
ഇനിയൊരു തലമുറ
ജന്മം കൊള്ളാൻ
കാത്തീടാം മമജനനിയെ
ഓർത്തീടാം ധരണിയെ
പ്രവൃത്തിയിലൂടെ
ഇരിക്കും കൊമ്പ് മുറിക്കും
മർക്കടനാവാതെ
കാത്തീടാം ഓർത്തീടാം
പഞ്ചഭൂതങ്ങളെ
മുറുകെ പിടിച്ചീടാം