ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/കൊറോണ വൈറസും നമ്മുടെ കൊച്ചു കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസും നമ്മുടെ കൊച്ചു കേരളവും

മനുഷ്യരുൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. കോവിഡ്- 19 എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ശ്വാസനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. ജലദോഷം, ന്യുമോണിയ, പനി, ചുമ, വയറിളക്കം തലവേദന ഇവയൊക്കെയാണ് ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ.ഈ രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കും. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി പതിനായിരക്കണക്കിനാളുകൾ ഇതിനകം മരിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും .ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്നും തെറിക്കുന്ന തുപ്പലിൽ വൈറസുണ്ടായിരിക്കും. ഇത് വായുവിൽ പടർന്ന് മറ്റുള്ളവർക്ക് അസുഖം വരുത്തും. രോഗമുള്ളയാൾ മറ്റൊരാളെ തൊട്ടാലും അസുഖം പകരും.ഇതിന് കൃത്യമായ ചികിത്സയില്ല.2020 മാർച്ച് 12 ന് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു. കേരളത്തിലും കൊറോണ പടർന്നു പിടിച്ചു കഴിഞ്ഞു.2020 ജനുവരി 30 ന് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.തൃശൂരിലാണ് ഇത് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇതുവരെ 3 പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്.ശക്തമായ പ്രതിരോധം നമ്മുടെ നാട്ടിലുണ്ട്. ലോക്ക് ഡൗൺപ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലിരുത്തി. പാവങ്ങളെ സഹായിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.മാസ്ക്ക് നിർബന്ധമാക്കി. രോഗം ബാധിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേകം ആശുപത്രികൾ ഒരുക്കി. സാമൂഹിക അകലം പാലിക്കാൻ ജനങ്ങളെ ബോധവാൻമാരാക്കി. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കാം.എത്രയും പെട്ടന്ന് നമ്മൾ ഇതിനെ അതിജീവിക്കും.

അബിൻ എ ബി
4 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം