ജി.എച്ച്.എസ്സ്. പൂയപ്പള്ളി/അക്ഷരവൃക്ഷം/ചിപ്പിമോളുടെ തിരിച്ചറിവ്
ചിപ്പിമോളുടെ തിരിച്ചറിവ്
ചിപ്പിമോൾ കരച്ചിലോട് കരച്ചിലാണ്. അവളുടെ മുത്തച്ഛൻ മിഠായികളും കളിപ്പാട്ടങ്ങളും കൊടുത്തുനോക്കി. ഒരു രക്ഷയുമില്ല. കരച്ചിൽ കൂടുന്നതേയുള്ളു. കാരണമെന്തെന്നോ ? അവളുടെ അച്ഛനുമമ്മയും ഡോക്ടർമാരാണ്. കൊറോണബാധിതരുടെ എണ്ണം വർധിക്കുന്നതുകൊണ്ട് അവർക്ക് ലീവ് മാറ്റി പോയേ പറ്റൂ. ഈ അവധിക്കാലത്ത് എല്ലാരും കൂടി ഒരു വിനോദയാത്ര പോകാൻ പ്ലാൻ ചെയ്തിരുന്നതാണ്. അത് ഇനി നടക്കില്ല. മോളോട് പറഞ്ഞാൽ അവൾ അവരെ പോകാൻ സമ്മതിക്കില്ല. അതു കൊണ്ട് രാത്രി അവൾ ഉറങ്ങി കഴിഞ്ഞപ്പോൾ പോയതാണ്. "അച്ഛൻ രാവിലെ അവളോട് ഞങ്ങൾ പോയതായി പറഞ്ഞാൽ മതി "എന്ന് അവളുടെ അച്ഛനുമമ്മയും മുത്തച്ഛനോട് പറഞ്ഞിരുന്നു. അവർ പറഞ്ഞത് പോലെ കാര്യം പറഞ്ഞപ്പോഴോ, അവൾ ഭയങ്കര കരച്ചിലും. ലോകത്തിപ്പോൾ നടക്കുന്നതിനെക്കുറിച്ച് ഒന്നും അവൾക്കറിയില്ല. അവൾക്കതിനുള്ള പ്രായവുമായിട്ടില്ല.എന്നാലും അവളിത് ഇപ്പോൾ തന്നെ അറിഞ്ഞേ തീരൂ , മുത്തച്ഛൻ തീരുമാനിച്ചു. എന്നിട്ട് ടെലിവിഷൻ ഓണാക്കി വാർത്ത വച്ചു. "മോളേ ലോകത്തു കൊറോണ എന്ന വൈറസ് പടർന്നു പിടിക്കുകയാണ്. ദിവസവും പതിനായിരക്കണക്കിന് ആളുകൾക്കാണ് രോഗം വരുന്നതും ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നതും. ഇപ്പോൾ കേരളത്തിലും ഒട്ടേറെ പേർക്ക് ഈ രോഗം പിടിപെട്ടു. അതുകൊണ്ടാണ് മോളുടെ അച്ഛനുമമ്മക്കും പോകേണ്ടി വന്നത്. അവൾ കരച്ചിൽ നിർത്തി. എന്നിട്ട് ടി വി യിലേക്ക് നോക്കിയപ്പോൾ കണ്ടത് കൊറോണ പിടിപെട്ടു മരിക്കുന്നവരെ കുറച്ചുപേർ ചേർന്ന് അടക്കുന്നതാണ്. അടക്കുന്നവർക്കും മൃതശരീരത്തിനും മൂടിപ്പുതച്ച ഒരു തരം വസ്ത്രം. പിന്നെ കണ്ടത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിനെക്കുറിച്ചുള്ള വാർത്തകളാണ്. അത് കേട്ടപ്പോൾ അവൾ ഓടിച്ചെന്നു തനിക്കു കിട്ടാറുള്ള പൈസ മുഴുവൻ ഇട്ടു വെക്കാറുള്ള വഞ്ചി എടുത്തുകൊണ്ടുവന്നു മുത്തച്ഛന് കൊടുത്തു. എന്നിട്ട് പറഞ്ഞു, "മുത്തച്ഛാ ഇത് ഞാൻ മിഠായി വാങ്ങാൻ വച്ചിരുന്നതാണ്. എന്നാൽ ഈ അവസ്ഥയിൽ കൊറോണ കാരണം കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി ഈ പൈസ കൊടുക്കാം".ഇതു കേട്ടപ്പോൾ മുത്തച്ഛന്റെ കണ്ണു നിറഞ്ഞു...
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത