സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

മനുഷ്യന് അത്യാവശ്യംവേണ്ട സമ്പത്താണ് ആരോഗ്യം.ആരോഗ്യമില്ലാത്തജാവിതം നരഗതുല്യമായിരിക്കും.ആരോഗ്യപൂർണ്ണമായ ആയുസ്സാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതും.രോഗമില്ലാത്ത അവസ്ഥ-അതാണ് ആരോഗ്യം. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചിത്വമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ വീടും അതിനുചുറ്റുമുളള പ്രദേശവും നമ്മെത്തന്നെയും ശുചിയായി വയ്ക്കമ്പോഴേ ശുചിത്വം പൂർണ്ണമാകൂ. വായൂ, വെളളം, ആകാശം,ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു.പ്രകൃതി നമ്മുടെ അമ്മയാണ്.വാഹനങ്ങളിൽനിന്നനിന്നും വരുന്ന പുക,ഫാക്ടറികളിൽ നിന്നുളള പുക, പ്ളാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക എന്നിവ വായൂ മലിനീകരണത്തിന് കാരണമാകുന്നു.വാഹനപ്പുകയും ഫാക്ടറിപ്പുകയും അന്തരീക്ഷത്തിലേയ്ക്ക് കാർബൺ മോണോക്സൈഡ്, കാർബൺഡയോക്സൈഡ് എന്നിവ പുറംതളളുന്നു. ഇത് ആഗോളതാപനത്തിന് തന്നെ കാരണമാകുന്നു. കുടിവെളളത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നദീജലത്തെയാണ്. എന്നാൽ ഇന്ന് നദീജലം ഏറ്റവും കൂടുതൽ മലിനപ്പെട്ടിരിക്കുകയാണ്. ഫാക്ടറികളിൽനിന്നുളള മലിനജലം ഒഴുകുന്ന നദികളിൽ കുളിക്കുന്നതും അലക്കുന്നതും നല്ലതല്ല. കായൽ ട്യൂറിസം ജലമലിനീകരണത്തിന് കാരണമാകുന്നു. പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതും ജലസ്രോതസ്സുകൾ മലിനമാകാൻ കാരണമാകുന്നു. ഭൂമിയിൽ നട്ടവസ്തുക്കളാണ് മനുഷ്യന്റെ പ്രധാന ആഹാരം. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും തങ്ങളുടെ ഭക്ഷണം വിഷമയമാക്കുന്നില്ല.കളനാശിനിയും കീടനാശിനിയുമെല്ലാം ഉപയോഗിക്കുമ്പോൾ വാസ്തവത്തിൽ നാം ഭൂമിയ്ക്ക് വിഷമടിക്കുകയാണ് ചെയ്യുന്നത്. നമുക്കു വേണ്ട മഴ തരുന്നത് വനങ്ങളാണ്. കേരളത്തിന്റെ പ്രകൃതിഭംഗിയ്ക്കു കാരണം ഈ വനങ്ങളാണ്. അതിനാൽ നാം ഇതെല്ലാം ഒഴിവാക്കണം. അതിനാൽ നടപ്പ് ശീലമാക്കുക. പൊതുഗതാഗതം ഉപയോഗിക്കുക. ജലാശയങ്ങൾ സംരക്ഷിക്കുക. കൃഷിക്കായി ജൈവവളങ്ങൾ ഉപയോഗിക്കുക.വനം ധനമാണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സംരക്ഷിക്കുക. വ്യക്തിശുചിത്വത്തിലും വീട് വൃത്തിയാക്കുന്നതിനും മലയാളികൾ പിന്നിലല്ല.എന്നാൽ പരിസരശുചിത്വത്തിന്റെ കാര്യത്തിൽ നാം ലോകത്തിന്റെ മുൻപിൽ തലകുനിച്ചു നില്ക്കേണ്ട അവസ്ഥയിലാണ്.ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അറിയപ്പെടുന്നത്. പക്ഷേ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്.നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കുന്നില്ല. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുളള ആശുപത്രികളുടെ അവസ്ഥയും ശോചനീയമാണ്. പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളുമെല്ലാം നമുക്കുവേണ്ടിയുളളതാണ്. അത് സംരക്ഷിക്കേണ്ട ചുമതല ഓരോരുത്തർക്കുമാണ്.നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം.നിയമങ്ങൾ അനുസരിക്കണം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന ചൊല്ലിന് ഇന്ന് വളരെയധികം പ്രസക്തിയുണ്ട്.കാരണം ഇന്ന് ലോകം മുഴുവൻ നേരിടുന്ന മഹാമാരിയാണ് കൊറോണ 19.കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലേയ്ക്ക് ആ രോഗം നമ്മെ എത്തിച്ചിരിക്കുന്നു.ചൈനയിലെ വുഹാൻ പട്ടണത്തിലെ മാംസമാർക്കറ്റിൽനിന്നാണ് ഈ രോഗം ആദ്യമായി പടർന്നു പിടിച്ചത്. ആധുനികസാങ്കേതിക വിദ്യയുടെയും സമ്പത്തിന്റെയും കോട്ടക്കൊത്തളങ്ങളായ അമേരിക്ക, ഇറ്റലി, ജർമ്മനി,ബ്രിട്ടൻ,സ്പെയിൻ തുടങ്ങീയ രാജ്യങ്ങളെല്ലാം ഈ രോഗത്തിനു മുൻപിൽ വിറങ്ങലിച്ചു നില്ക്കുകയാണ്. ശുചിത്വപാലനത്തിൽ മനുഷ്യനു വന്ന പിഴവ് മൂലമാണ് ഇത്രയും ഭയാനകമായ സാഹചര്യം ഇന്ന് ലോകത്തിൽ നേരിടേണ്ടി വരുന്നത്. അതിനാൽ ഇനിയും വൈകിക്കൂടാ. വൈകി വന്ന വിവേകം പോലെ മനുഷ്യനു എല്ലാം തിരുത്തുവാൻ തയ്യാറാകണം.ആദ്യം ശുചിത്വബോധം ഉണ്ടാകുക.തുടർന്ന് ശുചീകരണം നടത്തുക.ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുളളത്.വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം.സ്വന്തം ഇരിപ്പിടം, മുറി ,ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം.പിന്നീട് മറ്റുളളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.

അഭിനന്ദന ഇ.ജെ.
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം