ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Primary
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു.പി. വിഭാഗം
പ്രൈമറിയിൽ (യു.പി. വിഭാഗത്തിൽ)അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ. 749 കുട്ടികൾ. ഹൈസ്കൂളിൽ 967 കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി 1716 കുട്ടികൾ. സമീപമുള്ള സ്കൂളുകളിൽനിന്നും കൽപ്പകഞ്ചേരി സ്കൂളിലേക്ക് ധാരാളം കുട്ടികൾ വരാറുണ്ട്. ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ യു.പി. വിഭാഗത്തിലും നന്നായി നടക്കുന്നുണ്ട്. യുപി വിഭാഗം ക്ലാസ്റൂമുകളോട് ചേർന്നുതന്നെയാണ് സ്കൂളിന്റെ ഗ്രൗണ്ടും ഉള്ളത്. ക്ലബ്ബ് പ്രവർത്തനങ്ങൾ, മറ്റു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇവിടെ നടക്കാറുണ്ട്. മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും യു.പിയിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.
ഹലോ ഇംഗ്ലീഷ്
യു.പി. തലത്തിൽ നടത്തിയ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയായിരുന്നു ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് യു.പി വിഭാഗം ക്ലാസുകളിൽ പുതിയ പഠന തന്ത്രങ്ങൾ ഏർപ്പെടുത്തുക എന്നതിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയായിരുന്നു അത്. വിദ്യാർത്ഥികളിൽ പലരിലും കാണുന്ന ഒരു പൊതുസ്വഭാവമാണ് ഇംഗ്ലീഷ് വേണ്ടതരത്തിൽ കൈകാര്യം ചെയ്യുവാനുള്ള കഴിവില്ലായ്മ. ബോധനരീതി കളുടെ പ്രത്യേകത കൊണ്ടോ സിലബസിന്റെ പ്രത്യേകതകൊണ്ടോ ഒക്കെ ഇംഗ്ലീഷ് കുട്ടികൾക്ക് ഒരു പ്രയാസകരമായ വിഷയമായി അനുഭവപ്പെടുന്നു. അതുകൊണ്ട് കുട്ടിയെ അറിഞ്ഞുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരണമായി ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതായിരുന്നു ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. പഠനം രസകരമായ ഒരു അനുഭവം ആകുമ്പോൾ കുട്ടികൾ അറിയാതെ തന്നെ പല കാര്യങ്ങളും പഠിച്ചുപോകും എന്ന ഒരു ചിന്തയായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. ചിത്രരചന, പാട്ടുകൾ, കഥപറയൽ, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പഠനാനുഭവങ്ങൾ നൽകുകയുണ്ടായി. നിരവധി കുട്ടികൾ വളരെ താല്പര്യപൂർവ്വം ഇതിൽ പങ്കെടുക്കുകയുണ്ടായി.