പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ഹർത്താൽ
ഹർത്താൽ
കഴിഞ്ഞ രണ്ടു വർഷം നാം പ്രളയം കൊണ്ട് ഒരു പാട് കഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ ലോകജനതയെ മുഴുവൻ വീട്ടിലിരുത്തിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. പ്രളയകാലത്ത് നാംവീട് വിട്ടിറങ്ങി. കൊറോണ വന്നതോടെ വീട്ടിനകത്തുമായി "- എന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ ലോകമൊന്നടങ്കം " ഹർത്താൽ " ആചരിച്ചതു പോലെയായി. ഇത്തിരി പോന്ന വൈറസിനു മുന്നിൽ ലോകം നിശ്ചലം- എന്നു തന്നെ പറയാം. വൈറസ് കൊറോണയെന്നും രോഗത്തിന് covid - 19 എന്നും അറിയപ്പെട്ടു. 2019 ഡിസംബർ 31നാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ നഗരത്തിലെ മത്സ്യച്ചന്തയിൽ നിന്നാണ് രോഗബാധയുണ്ടായത്. ചൈനയിൽ ആദ്യ മരണം സ്ഥിരീകരിച്ചതോടെ ഈ രോഗബാധ തായ് ലന്റ്, ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ പടർന്നുപിടിച്ചു.ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് രോഗം കേരളത്തിൽ റിപ്പോർട്ടു ചെയ്ത അന്നു തന്നെ ലോകാരോഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. കേരളത്തിലേക്ക് ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും നാട്ടിലെ 2 ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനം മുഴുവൻ ജാഗ്രത പാലിക്കുകയുണ്ടായി. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. മരണം 10,000 കടന്നു. കേരളത്തിലെ SSLC, Plus - Two പരീക്ഷ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി.സ്കൂൾ, കോളേജ്, ഓഫീസ്, റെയിൽവേ എന്നിങ്ങനെ നീളുന്ന മറ്റനേകം സ്ഥാപനങ്ങളും അടച്ചു പൂട്ടി.രാജ്യമൊന്നടങ്കം 21 ദിവസം അടച്ചിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജനതാ കർഫ്യൂ ആചരിച്ചു. വൈദ്യുതി ഓഫാക്കി ദീപം തെളിയിച്ചു. കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ കയറിയാൽ പനി, ചുമ, ശ്വാസതടസ്സം ഇവ ഉണ്ടാകുന്നു. ഇത് നമുക്ക് പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണം. രോഗമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, കൈകഴുകാൻ സോപ്പ്, വെള്ളം ഉപയോഗിക്കുക. 20 സെക്കന്റെങ്കിലും കൈ കഴുകുക. ഹാൻസ് സാനിറ്റൈസർ ഉപയോഗിക്കുക. ചുമക്കമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക , മാസ്ക് ഉപയോഗിക്കുക, രോഗം ബാധിച്ച മൃഗങ്ങളുമായി സമ്പർക്കം പാടില്ല, സമൂഹവുമായി അകലം പാലിക്കുക. പ്രളയത്തിൽ നാം ഒന്നിച്ച് നിന്ന് പ്രതിരോധിച്ചവരാണ് നാം - അതേ നമ്മൾ തന്നെ കൊറോണ എന്ന മഹാമാരിയെയും ലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റാൻ നമുക്ക് കഴിയും .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |