ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/എത്രനാൾ ഇങ്ങനെ കാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
എത്രനാൾ ഇങ്ങനെ കാക്കണം

എത്രനാൾ ഇങ്ങനെ കാക്കണം
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
കൂട്ടിലടച്ച കിളികളെപ്പോൽ
പറക്കാൻ കഴിയാതെ ഇങ്ങനെ.... (എത്രനാൾ)
ചിറകറ്റുവീണപക്ഷികളെപ്പോൽ
ഇലകൾ കൊഴിഞ്ഞ മരച്ചില്ലപോൽ (എത്രനാൾ)
ഓളങ്ങളില്ലാത്ത അരുവിപോൽ
പിടയുന്ന ചെറുമൽസങ്ങളെപ്പോൽ (എത്രനാൾ )
കൂട്ടരുമൊത്തു കളിക്കുവാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
ഉറ്റവരുമൊത്തു കൂടാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
മുത്തശ്ശികഥകൾ കേൾക്കുവാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
ഈ ദുർവിധിയിൽ നിന്നും മോചനം നേടുവാൻ
എത്രനാൾ ഇങ്ങനെ കാക്കണം
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം

അശ്വനി.എസ്. എ
3 ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത