ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

ഒരിക്കൽ ഒരിടത്ത് ഒരു ധനികനായ കൃഷിക്കാരനുണ്ടായിരുന്നു. അയാൾ ഒരു പരിസ്ഥിതി സ്നേഹി ആയിരുന്നു. അതുകൊണ്ടുതന്നെ തന്റെ ചുറ്റും വസിക്കുന്ന ജീവജാലങ്ങളേയും മരങ്ങളേയും ചെടികളേയും അയാൾ സ്നേഹിച്ചിരുന്നു. അയാൾക്ക് മൂന്ന് മക്കൾ ഉണ്ടായിരുന്നു. കൃഷിക്കാരൻ കിടപ്പിലായപ്പോൾ വീടിന്റെ മുഴുവൻ ചുമതലയും അവരിലായി. എന്നാൽ അച്ഛനെ പോലെ പ്രകൃതിയെ സ്നേഹിക്കാൻ മക്കൾ തയ്യാറായിരുന്നില്ല. അവർ മരങ്ങൾ വെട്ടി മുറിക്കുകയും കുളങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്തു. മരങ്ങളിൽ വസിക്കുന്ന പക്ഷികളും അണ്ണാനും തേനീച്ചകളും കുളത്തിലുണ്ടായിരുന്ന മീനുകളും നശിക്കാൻ തുടങ്ങി.

അങ്ങനെയിരിക്കെ മഴക്കാലം വന്നെത്തി. മരങ്ങളും ചെടികളും ഇല്ലാതായതോടെ മഴവെള്ളത്തെ വലിച്ചെടുക്കാൻ ഭൂമിക്ക് കഴിഞ്ഞില്ല. അവരുടെ ഗ്രാമം വെള്ളത്തിനടിയിലായി. അവർ മൂന്നുപേരും തങ്ങളുടെ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് മറ്റൊരു ഗ്രാമത്തിലേക്ക് പോയി.

മഴ കുറഞ്ഞ ശേഷം അവർ തിരിച്ചെത്തിയപ്പോഴേക്കും അവരുടെ ഗ്രാമത്തിലെ എല്ലാം നശിച്ചിരുന്നു. അവർ അവരുടെ തെറ്റുകൾ മനസ്സിലാക്കി. ഒത്തൊരുമിച്ച് ഒരുപാട് ചെടികളും മരങ്ങളും നട്ടുവളർത്തി. അധികം വൈകാതെ അവരുടെ ഗ്രാമത്തിൽ പഴയ സന്തോഷം തിരിച്ചുവന്നു. ആ ഗ്രാമത്തിൽ കിളികളും അണ്ണാറക്കണ്ണനും മറ്റ് ജീവജാലങ്ങളും നിറഞ്ഞു. ആ പഴയ ഗ്രാമത്തെ അവർക്ക് തിരിച്ച് കിട്ടി.

നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കണമെന്നത് ജീവൻ നിലനിർത്താൻ അത്യാവശ്യമാണെന്ന് അവർ പഠിച്ചു.


ആദ്യദേവ് സി. എസ്
2 ബി ഡി.എസ്.എസ് പഴുന്നാന
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ