എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/മരം ജീവവായു

Schoolwiki സംരംഭത്തിൽ നിന്ന്
മരം ജീവവായു

ജൂൺ അഞ്ചാം തീയതിയാണ് ലോകമെമ്പാടും പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനത്തിന് കുട്ടികൾക്ക് പലതരം വൃക്ഷത്തൈകൾ നൽകും. അതിലൂടെ കുട്ടികളെ മരം വച്ചുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുക എന്നതാണ് ലക്ഷ്യം. “ മരം ഒരു വരം” എന്ന് മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ ? മരങ്ങൾ നമുക്ക് ജീവവായുവും തണലും തരുന്നു. ഒരു വൃക്ഷം മുറിച്ചു മാറ്റുകയാണെങ്കിൽ മൂന്നെണ്ണം വച്ചു പിടിപ്പിക്കണം. ഇതിന്റെ ആവശ്യകത മനുഷ്യന്റെയും പക്ഷികളുടെയും മൃഗങ്ങളുടെയും ജീവിതശൈലിക്ക് അനുകൂല സാഹചര്യം ഒരുക്കുക എന്നതാണ്. വൃക്ഷം മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്നു. മണ്ണിന്റെ പച്ചപ്പ് സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

നമിത എസ് ദാസ്
4 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം