മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മിഠായിക്കല്യാണം

Schoolwiki സംരംഭത്തിൽ നിന്ന്
മിഠായിക്കല്യാണം



മിഠായിത്തെരുവിലെ കോലുമിഠായിക്ക്
പാലുമിഠായിയെ ഇഷ്ട്ടമായി
പാലുമിഠായിയെ കല്യാണം ചെയ്യുവാൻ
കോലുമിഠായിക്ക് മോഹമായി
ഒരു ദിനം ഇരുവരും മോടി
യിലങ്ങനെ
കല്യാണ വേഷം അണിഞ്ഞൊരുങ്ങി
സിൽക്കിന്റെ ജുബ്ബയും മുണ്ടും അണിഞ്ഞൊരുങ്ങി
കോലുമിഠായി മിനുഞ്ഞിനിന്നു
പാട്ടിന്റെ സാരിയും ചുറ്റിവന്നങ്ങനെ
പാലുമിഠായി ചിരിച്ചുനിന്നു
മധുരയിൽ നിന്നുള്ള ചോക്ലേറ്റ് അമ്മാവൻ
ഈണത്തിൽ നാദസ്വരം തുടങ്ങി
കൽക്കണ്ട മുക്കിലെ മിഠായി വിദ്വാൻമാർ
തലത്തിൽ മേളത്തിൽ തകിലുകൊട്ടി
കോട്ടും കുഴലും മുറുകിയ നേരത്തു
ഇരുവരും കല്യാണമാലയിട്ടു
പന്തലിനുള്ളിലെ മിഠായിക്കുട്ടൻമാർ
അതുകണ്ടു ഉറക്കെ കുര
വയിട്ടു
നൂറുക്കണക്കിന് പൂമ്പാറ്റക്കുഞ്ഞുങ്ങൾ
മിഠായികല്യാണം കണ്ടുനിന്നു




                  
                   

ആഷ്മിക
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത