എന്നുടെ കൂടെപോരാമെങ്കിൽ
കാണാമെന്നുടെ ഗ്രാമം
കളകളമിളകും തോടുകളുണ്ടേ
തോട്ടിൽ നിറയെ മീനുണ്ടേ
നീന്തിക്കളിക്കും പരൽ മീനുകളെ
കാണാൻ കൂടെ പോന്നോളൂ
നന്മനിറഞ്ഞ കർഷകരുണ്ടേ
പണി ചെയ്യുന്നു വയലുകളിൽ
അധ്വാനത്തിൻ വേർപ്പും ശക്തിയും
അവിടെ കാണാം പോന്നോളൂ..
കാടുംപുഴയും പുൽമേടുകളും
പാറി നടക്കും പക്ഷികളും
എന്നുടെനാടിൻ സൗന്ദര്യത്തെ
വീണ്ടും വീണ്ടുമുയർത്തുന്നു
എന്നുടെ കൂടെ പോന്നോളൂ
എൻ സ്വർഗ്ഗം കാണാൻ പോന്നോളൂ..