ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/എൻ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ ഗ്രാമം


എന്നുടെ കൂടെപോരാമെങ്കിൽ
കാണാമെന്നുടെ ഗ്രാമം
കളകളമിളകും തോടുകളുണ്ടേ
തോട്ടിൽ നിറയെ മീനുണ്ടേ
നീന്തിക്കളിക്കും പരൽ മീനുകളെ
 കാണാൻ കൂടെ പോന്നോളൂ
നന്മനിറഞ്ഞ കർഷകരുണ്ടേ
 പണി ചെയ്യുന്നു വയലുകളിൽ
അധ്വാനത്തിൻ വേർപ്പും ശക്തിയും
അവിടെ കാണാം പോന്നോളൂ..
കാടുംപുഴയും പുൽമേടുകളും
 പാറി നടക്കും പക്ഷികളും
എന്നുടെനാടിൻ സൗന്ദര്യത്തെ
 വീണ്ടും വീണ്ടുമുയർത്തുന്നു
എന്നുടെ കൂടെ പോന്നോളൂ
എൻ സ്വർഗ്ഗം കാണാൻ പോന്നോളൂ..
 

നൂപുര .ടി. രഘു
6A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത