സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പനിനീർപ്പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പനിനീർപ്പൂക്കൾ

പണ്ടുപണ്ട് ഒരിടത്തൊരു മിന്നു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾക്ക് പൂക്കൾ വളരെ ഇഷ്ടമാണ്. അവൾക്ക് ഒരു കുഞ്ഞു പൂന്തോട്ടം ഉണ്ട്. പനിനീർപ്പൂക്കളും ചെണ്ടുമല്ലികളുമൊക്കെയുള്ള ചന്തമുള്ള ഒരു കുഞ്ഞു പൂന്തോട്ടം. ആ ചെടികൾ അവളുടെ കൂട്ടുകാരായിരുന്നു. എല്ലാ ദിവസവും അവൾ ചെടികൾക്ക് വെള്ളം ഒഴിക്കും. അങ്ങനെ ഒരു ദിവസം രാവിലെ അവൾ പൂന്തോട്ടത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച മനോഹരമായിരുന്നു. തന്റെ പനിനീർച്ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. മഞ്ഞുകണങ്ങൾ ആ പൂക്കളുടെ ഇതളുകളിൽ തലോടിയിരിക്കുന്നു. അതിന്റെ ഭംഗി കണ്ട് അവൾക്ക് ഒരുപാട് സന്തോഷമായി. ആ കുഞ്ഞുകൈകൾ കൊണ്ട് അവൾ പൂക്കളെ തലോടി. അടുത്ത ദിവസം അവളുടെ അച്ഛൻ ആ ചെടികളിൽനിന്നും കമ്പുകൾ വെട്ടി നട്ടു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കമ്പുകൾ വളർന്നു വലുതായി. അവയിലും നിറയെ പൂക്കൾ വിരിഞ്ഞു. അങ്ങനെ അവളുടെ പൂന്തോട്ടം നല്ലൊരു പൂങ്കാവനമായി മാറി. ധാരാളം പൂമ്പാറ്റകളും വണ്ടുകളും കുരുവികളും തേൻ നുകരനായി എന്നും മിന്നുവിന്റെ തോട്ടത്തിൽ വിരുന്നുകാരായി എത്താറുണ്ട് . <

വൈഗ എ ആർ
1 A സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ