ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/പെയ്തിറ‍‍ങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പെയ്തിറ‍‍ങ്ങിയ മഹാമാരി

എത്തിനിൽക്കുന്നു പടിവാതിൽക്കലായ്
വേനൽ
കത്തിനിൽക്കുന്നു മീനച്ചൂടിൽ പ്രകൃതിയും
മനസ്സും
കൊല്ല പരീക്ഷക്കു ശേഷമെൻ!!!
‍ ഉൾത്താരുലക്കും അവധി ദിനങ്ങളും
കൊല്ലമൊന്നായ് തള്ളിനീക്കുമെൻ രാവുകളും
കശുമാവിൻ മണമുള്ള നാട്ടിലെൻ
മുത്തശ്ശിയോതിത്തരുന്ന കഥകളും
ഉപ്പേരിവറ്റലും ചക്കപ്രഥമനും, കണിയുംകൊന്നയും കൈനീട്ടവും
ഹാ! സ്വപ്നമേ....നിന്നെപുൽകിപ്പുൽകിയുറങ്ങവേ
കേട്ടു ഞാൻപരിചിതമല്ലാത്തൊരാ
വാക്കുകൾ
കോവി‍ഡോ കൊറോണയോ
ആരിവൻ?
ചൈനയിലെവിടയോ നമുക്കെന്ത് ?
ഇന്ന് ,
നമുക്കിനിയെന്ത് ? എങ്ങനെ?
ഹാ! വിറക്കുന്നിതവനിയും...
അവതാരമായൊരാ വാമന
മൂ‍ർത്തിയെപ്പോൽ.........
ഇടതുകാൽ വച്ചു നീ, വലതിനാൽ
രാഷ്ട്രങ്ങളെല്ലാം അളന്നു നിറക്കുന്നുവോ?
പ്രോത്താലമിയോൺ ഒഴുകിയ തെംസുംലണ്ടൻ ബ്രിഡ്ജും പിസയിലെഗോപുരവും
ജനതതിയില്ലാതെ തേങ്ങുന്നുവോ?
നാടുകൾ നഗരങ്ങളെല്ലാം ചുറ്റി നീ
എത്തിയീ കൊച്ചു കേരളനാട്ടിലും
കോവിഡിൻ കരാള ദംശനമേറ്റിതാ
കൊഴിയുന്നു കനവുകൾ കിനാവുകൾ
പിന്നെ അടച്ചു പൂട്ടി മണ്ണും മനസ്സും
കൊട്ടിയടച്ചിടുന്ന പുലരൊളി
പ്രതീക്ഷയും...
കോവിഡാം കാളിയൻ ഭൂമിതൻ
അംഗങ്ങളിൽ കൊത്തിയും
എൻ നാടി൯െറ സപ്തനാഡിയും
മൃതപ്രായമാക്കിയനന്തരംകൊട്ടിയടച്ചും അകറ്റിയും
അവനിലേക്കെത്താതെ നോക്കിയും
അതിജീവനത്തിനായ് പൊരുതുന്നു നാം
മതി... നി൯െറ താണ്ഡവം.പിടിച്ചു കെട്ടും ഞങ്ങൾ
കോവിഡാം സർപ്പത്തെ ,
സമയമായില്ലാ പോലും ,സമയമായില്ലാ
പോലും......
സമയമാകട്ടെ കാത്തിരിക്കാം
കരാള ഹസ്തങ്ങളെ പിഴുതെറിയാൻ
ഇന്നും ക്ഷമയോടെ കാത്തിരിക്കുന്നുനാം
 

ജ്യോതിഷ്‌മ എസ്
6A ഗവ:യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത