എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള കേശവൻ വൈദ്യൻ
ഇടയാറന്മുള കേശവൻ വൈദ്യൻ
ഇമ്മിഴിക്കത്ത് കറുത്തകുഞ്ഞ് പുതുപ്പറമ്പിൽ കുഞ്ഞുപെണ്ണ് ദമ്പതികളുടെ മകൻ. ജനനം: കൊല്ലവർഷം 1076 കുംഭം 11, മരണം: 1985 ഫെബ്രുവരി 15.
അയിരൂർ ആയുർവേദ പാഠശാല, തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്ന് വൈദ്യ പരിശീലനം നേടി. തുടർന്ന് വൈദ്യകലാനിധി ബിരുദം ലഭിച്ചു. 1930കളിൽ നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്തു. കോട്ടയം അക്ഷരശ്ലോക പരിഷത്തിന് നിന്നും പൊന്നാടയും പ്രശസ്തിപത്രവും നേടാൻ കഴിഞ്ഞ വൈദ്യൻ ആണ് അക്ഷരശ്ലോക ത്തെക്കുറിച്ചുള്ള ആകാശവാണിയിലെ ആദ്യ പ്രഭാഷകൻ ആയി മാറിയത്. 1974 ലിൽ ഇടയാറന്മുള കേന്ദ്രീകരിച്ച് 'കവനകൗതുകം' എന്ന പേരിൽ ഒരു അക്ഷരശ്ലോകസദസ്സ് കേശവൻ വൈദ്യൻ രൂപീകരിച്ചു.
1113 കന്നി 29 ന് കോഴഞ്ചേരിയിൽ കേരള ക്രൈസ്തവ സേവാസമിതിയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത രാഷ്ട്രീയ സഭ യോഗത്തിൽ അധ്യക്ഷനായ എത്തിയ സി കേശവന് സ്വാഗതം ആശംസിച്ചു കൊണ്ട് അവതരിപ്പിച്ച സ്വാഗത ഗാനം കേശവൻ വൈദ്യനിലെ കവിയെ വെളിപ്പെടുത്തുന്നതാണ്. കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായ സി കേശവന്റെ കോഴഞ്ചേരി പ്രസംഗം നടന്ന ഈ യോഗത്തിൽ കേശവൻ വൈദ്യൻ അവതരിപ്പിച്ച സ്വാഗത ഗാനത്തിന് ഒരു സവിശേഷതയുണ്ട്. നതോന്നത വൃത്തത്തിൽ രചിച്ച 119 വരികളുള്ള ഈ കാവ്യം വർത്തമാന കാലഘട്ടത്തിന്റെ ഒരു രേഖാചിത്രം കൂടിയാണ്.
'തിരുമുൽക്കാഴ്ച', 'ശ്രീനാരായണ കീർത്തനം' എന്നിവ പ്രധാന കൃതികളാണ്. അഞ്ചുപേർ ചേർന്നെഴുതിയ 'മൂലൂർ സൽ കവി' എന്ന കൃതിയിലെ ഒരു കാവ്യം കേശവൻ വൈദ്യരുടെ സൃഷ്ടിയാണ്.