അമ്മുവിന്റെ ഒരു ദിനം
അമ്മു എന്നത്തെയും പോലെ അച്ഛന്റെ ഉച്ചത്തിലുള്ള ശകാരം കേട്ട് ഞെട്ടി ഉണർന്നു. എത്ര വിളിച്ചാലും ഉറക്കമുണരാൻ മടിച്ച് കണ്ണുകൾ മുറുക്കി അടച്ച് കിടന്നുറങ്ങുന്ന അവളെ ഉണർത്താൻ അവളുടെ അച്ഛന്റെ പക്കലുള്ള ഒരേ ഒരു വഴിയാണ് ഉച്ചത്തിലുള്ള ആ ശകാരം.
ഞെട്ടിയുണർന്ന അമ്മു കണ്ണുകൾ തിരുമിക്കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി. എന്നും ദൃതിയിൽ ജോലി ചെയ്യുന്ന അമ്മ തിരക്കുപിടിക്കാതെ എല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. അമ്മുവിന്റെ പരീക്ഷയൊക്കെ കഴിഞ്ഞതിനാൽ അവൾക്കും തൃതി വയ്ക്കേണ്ട കാര്യമില്ലല്ലോ. അമ്മു അമ്മയോട് ചോദിച്ചു: “ അമ്മേ അമ്മക്കിന്ന് ഓഫീസിൽ പോണ്ടേ” അമ്മ: “വേണ്ട” ഒന്നും മനസ്സിലാകാതെ അമ്മു തിരിഞ്ഞുനോക്കിയപ്പോൾ അവളുടെ അച്ഛൻ മൺവെട്ടിയുമായി പറമ്പിലേക്കു നടക്കുന്നു. ങേ... എല്ലാവർക്കും ഇതെന്തുപറ്റി എന്നാലോചിച്ചുകൊണ്ട് അവൾ അവളുടെ ചേട്ടന്റെ അടുത്തേക്ക് ഓടി. “ കുട്ടേട്ടാ.. എന്താ ഇവർക്കൊക്കെ പറ്റിയത്?” വയസ്സിൽ കുറഞ്ഞവളായതുകൊണ്ട് അവൻ പറഞ്ഞു “നീ അറിഞ്ഞില്ലേ; കൊറോണ ആയതിനാൻ ‘ലോക്ഡൌൺ’ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരും പുറത്തിറങ്ങാൻ പാടില്ല.” കൊറോണയോ അതെന്തു സാധനം അമ്മു അന്തിച്ചു നിന്നു.
കൊറോണയെക്കുറിച്ച് കൂടുതൽ അറിയാൻ അവൾ തീരുമാനിച്ചു. അവൾ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു. അമ്മു അച്ഛനോട് ചോദിച്ചു. “ അച്ഛാ ഈ കൊറോണാ വൈറസെന്നും കോവിഡ് 19 എന്നും എല്ലാവരും പറയുന്നുണ്ടല്ലോ എന്താണത് ?” അച്ഛൻ പറഞ്ഞു : “ കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 എന്നത് ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നും ഉത്ഭവിച്ച ഒരു കൊടും ഭീകരമായ ഒരു വൈറസാണ്. വളരെപെട്ടെന്ന് സമ്പർക്കത്തിലൂടെ ആ വൈറസ് മനുഷ്യശരീരത്തിലേക്ക് കടക്കും മാരകമായ ഈ രോഗത്തിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. പ്രതിവിധികളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് കോവിഡ് 19 എന്ന് Health Mission ഇതിന് നാമകരണം ചെയ്തിട്ടുണ്ട്. അതായത് നോവൽ കൊറോണ വൈറസ്. ഈ വൈറസ് ഒരു സൂര്യന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. ഇതിന്റെ കൂർത്ത മുനമ്പുകൾ സൂര്യരശ്മികളുടെ ആകൃതിയിലാണിരിക്കുന്നത്. അതിനു പറയുന്ന പേരാണ് (Spike Protene) ഇത് മനുഷ്യശരീരത്തിൽ കടക്കുന്നത് ശ്വസനാളം വഴിയാണ്, ശ്വസനാളത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്ന ഈ പ്രവർത്തനത്തെ Endosytosis എന്നു പറയുന്നു. രോഗബാധിതരായ ഒരാൾ ശ്വാസോച്ഛാസം നടത്തുമ്പോൾ പുതിയ വൈറസ് സൃഷ്ടിക്കപ്പെടുകയും അതിലൂടെ കൂടുതൽ വൈറസ്സുകൾ വ്യാപിക്കുകയും, ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഈ വൈറസിനെ ചെറുക്കാനുള്ള ശക്തി മനുഷ്യശരീരത്തിന് ഇല്ലാത്തതുകൊണ്ട് ഇതിനെതിരെ ശരീരം പ്രവർത്തിക്കുമ്പോൾ ശരീരത്തിന്റെ താപനില വർദ്ധിക്കുകയും ഒടുവിൽ രോഗബാധിതരായിത്തീരുകയും ചെയ്യുന്നു. അതിനാൽ ഈ രോഗം വരാതെ ചെറുക്കുകയാണ് ഇപ്പോൾ നാം ചെയ്യേണ്ടത്. അതിനാണ് ലോകമൊട്ടുക്കെ ‘ലോക്ഡൊൺ’ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മൾ അധികൃതരുടെ തീരുമാനം മാനിച്ച് വീട്ടിലിരുന്നാൽ മാത്രമേ ഇന്ത്യ എന്ന മഹാരാജ്യത്തെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാനാകൂ ”. ഇതെല്ലാം ക്ഷമയോടെ അച്ഛനിൽ നിന്നും മനസ്സിലാക്കിയ അമ്മു അവളുടെ ഏട്ടന്റെയടുത്ത് ഓടിയെത്തി. കുട്ടേട്ടാ... “അച്ഛൻ പറഞ്ഞതെല്ലാം കേട്ടിട്ട് എനിക്ക് പേടിയാകുന്നു”. അതുകേട്ട കുട്ടൻ പറഞ്ഞു “ നീ എന്തിനാ പേടിക്കുന്നത് ഈ കോവിഡ് 19 എന്ന വൈറസ് വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. ഓരോ 20 മിനിട്ട് ഇടവിട്ട് കാരമുള്ള സോപ്പുപയോഗിച്ച് നമ്മുടെ കൈകൾ ശുദ്ധിയാക്കണം. കൈകൾ ഉപയോഗിച്ച് കണ്ണിലും മൂക്കിലും തുടർച്ചയായി സ്പർശിക്കരുത്. ഇത്രയും ശ്രദ്ധിച്ചാൽ നമുക്ക് ഈ രോഗത്തെ ചെറുക്കാൻ കഴിയും. സമൂഹവ്യാപനത്തെ തടയുകയാണ് ഏറ്റവും നല്ല പ്രതിവിധി.” ഇത്രയും കേട്ടിട്ടും അമ്മുവിന്റെ സംശയം തീർന്നില്ല. അപ്പോൾ ഇത്രയും ദിവസം പുറത്തു പോകാതെയും സ്കൂൾ അവധിയായിട്ടും നാട്ടിൽ പോകാതെയും എങ്ങനെ സമയം ചിലവഴിക്കും. കുട്ടൻ പറഞ്ഞു “ പുറത്തു പോകാ തിരിക്കാൻ അധികൃതർ പറയുന്നത് നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാക്കാനല്ല മറിച്ച് നമ്മുടെ സുരക്ഷക്കാണ്. ഈ ദിവസങ്ങളെ നമുക്ക് നമ്മുടെ സർഗ്ഗാത്മക ശക്തികളെ വികസിപ്പിച്ചെടുക്കാം. അതായത് ചിത്രങ്ങൾ വരക്കാം, കഥകൾ രചിക്കാം, കവിതകൾ കുത്തിക്കുറിക്കാം, പരസ്പരം ഇംഗ്ലീഷ് സംസാരിക്കാം, കണക്കിലെ സൂത്രവാക്യങ്ങൾ ഗൃഹസ്ഥമാക്കാം. കൂടാതെ നമ്മുടെ അച്ഛനെയും അമ്മയെയും തിരക്കില്ലാതെ കുറേ നാൾ ഒരുമിച്ച് കിട്ടുന്ന ഈ അവസരത്തിൽ അമ്മയുടെ ഒപ്പം അടുക്കളയിൽ അമ്മയെ സഹായിക്കാം, ഇഷ്ടമുള്ള ആഹാരത്തിന്റെ പാചകക്കുറിപ്പ് മനസ്സിലാക്കി ഒന്ന് ചെയ്തു പഠിക്കാം. അച്ഛനൊപ്പം ഷഡിൽ ബാറ്റ് കളിക്കാം, പൂച്ചെടികൾ വച്ചു പിടിപ്പിക്കാം, പച്ചക്കറി വിത്തുകൾ ശേഖരിച്ച് മുളപ്പിക്കാം, അലമാരിയിലെ തുണികൾ മടക്കി അടുക്കി ക്രമീകരിച്ചു വയ്ക്കാം, പുസ്തകസ്റ്റാൻഡിലെ പുസ്തകങ്ങൾ ക്രമീകരിക്കാം, നമുക്ക് ഒരു കുഞ്ഞു ലൈബ്രറി തയ്യാറാക്കാം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാം എന്താ അമ്മുവിന് സന്തോഷമായില്ലേ! ഇനി നമുക്ക് കൈ കൊടുക്കാതെ മനസ്സുകൾ ചേർത്ത് വീട്ടിലിരുന്ന് കോവിഡിനെ നേരിടാം.’’
അമ്മുവിന് കാര്യങ്ങളെല്ലാം മനസ്സിലായി. അവൾ സന്തോഷവതിയായി. അമ്മയെ സഹായിക്കാനായി അടുക്കളയിലേക്ക് ഓടി.....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|